ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. മഴകാരണം 8 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 7.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പത്തിനൊപ്പമെത്തി.(1-1)
വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും രാഹുലും ചേര്‍ന്ന് 3 സിക്സുകള്‍ സഹിതം 20 റണ്‍സാണ് നേടിയത്. പിന്നാലെ എത്തിയ കമ്മിന്‍സിനും സാംപയേയും സിക്സ് പറത്തി.
ആദ്യ വിക്കറ്റായി രാഹുല്‍ (10) മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 17 പന്തില്‍ 39 റണ്‍സുണ്ടായിരുന്നു. തൊട്ടു പിന്നാലെ വിരാട് കോഹ്ലിയേയും (11) സൂര്യകുമാര്‍ യാദവും (0) മടങ്ങിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നില്‍ക്കുന്നുണ്ടായിരുന്നു. ഹര്‍ദ്ദിക്ക് പാണ്ട്യ (9) മടങ്ങുമ്പോള്‍ ഇന്ത്യക്ക് അവസാന ഓവറില്‍ വേണ്ടിയിരുന്നത് 9 റണ്‍സായിരുന്നു. സാംസ് എറിഞ്ഞ ആദ്യ 2 പന്തില്‍ സിക്സും ഫോറുമടിച്ച് ദിനേശ് കാര്‍ത്തിക്, ഇന്ത്യക്ക് വിജയം സമ്മാനിച്ചു
രോഹിത് ശര്‍മ്മ 20 പന്തില്‍ 4 ഫോറും 4 സിക്സുമായി 46 റണ്‍സ് നേടി. ഓസ്ട്രേലിയക്കായി ആദം സാംപ 3 വിക്കറ്റ് വീഴ്ത്തി
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഓസ്ട്രേലിയ നിശ്ചിത 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ ആരോണ്‍ ഫിഞ്ചും (15 പന്തില്‍ 31) അവസാന നിമിഷങ്ങളില്‍ മാത്യൂ വേഡുമാണ് (20 പന്തില്‍ 43 ) ഓസ്ട്രേലിയയെ മികച്ച സ്കോറില്‍ എത്തിച്ചത്.
തുടക്കത്തില്‍ അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും കുറച്ച് ഓവറുകള്‍ മാത്രമുള്ളതിനാല്‍ വരുന്ന എല്ലാവരും വമ്പനടിക്ക് ശ്രമിച്ചുകൊണ്ടിരുന്നു.
ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്നു സിക്സുകള്‍ മാത്യൂ വേഡ് പറത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ മാത്യൂ വേഡ്, ഈ മത്സരത്തില്‍ 4 ഫോറും 3 സിക്സുമാണ് നേടിയത്.
കാമറൂണ്‍ ഗ്രീന്‍ (5) മാക്സ്വെല്‍ (0) ടിം ഡേവിഡ് (2) സ്റ്റീവന്‍ സ്മിത്ത് (8) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ജസ്പ്രീത് ബുംറ 1 വിക്കറ്റ് വീഴ്ത്തി