സഞ്ചു സാംസണിനു അവസരം ലഭിക്കുമോ ? ശ്രീലങ്കന്‍ പര്യടനത്തിന്‍റെ തീയ്യതികള്‍ ഇങ്ങനെ

Sanju Samson

ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനത്തിനായി ഇന്ത്യ രണ്ടാം നിര ടീമുമായാണ് പോവുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കുന്നതിനാലാണ് രണ്ടാം നിര ടീമിനെ അയക്കേണ്ടി വരിക. ക്രിക്ക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം മൂന്നു വീതം ഏകദിനവും ടി20യുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 13 മുതല്‍ 27 വരെയാണ് പരമ്പര നടക്കുക.

ജൂലൈയില്‍ മറ്റു മത്സരങ്ങളില്ലെങ്കിലും ക്വാറന്‍റീന്‍ ക്രമങ്ങള്‍ കാരണമാണ് ഇന്ത്യക്ക് രണ്ടാം നിര ടീമിനെ അയക്കേണ്ടി വരിക. ജൂണ്‍ 18 മുതല്‍ നടക്കുന്ന പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷം ആഗസ്റ്റ് 4 നാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ ക്വാറന്‍റീന്‍ പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ശ്രീലങ്കയില്‍ നിന്നും എത്തി താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കില്ലാ. ഇതിനെ തുടര്‍ന്നാണ് രണ്ട് ടീമുമായി ഇന്ത്യന്‍ ടീം യാത്രയാവുക.

ശ്രീലങ്കയില്‍ ജൂലൈ 5 ന് എത്തുന്ന ടീം ഒരാഴ്ച്ച ക്വാറന്‍റീന്‍ പാലിക്കണം. 2018 നിദാഹസ് ട്രോഫി ഫൈനലിനു ശേഷം ഇതാദ്യമായാണ് ശ്രീലങ്കയില്‍ കളിക്കാന്‍ പോകുന്നത്.

രോഹിത് ശര്‍മ്മ, വീരാട് കോഹ്ലി, റിഷഭ് പന്ത്, ബൂംറ, ജഡേജ, കെല്‍ രാഹുല്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ ഇംഗ്ലണ്ടിലായതിനാല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കും. അതുപോലെ ടെസ്റ്റ് ടീമിന്‍റെ ഭാഗമാവാതിരുന്ന ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദ്ദിക്ക് പാണ്ട്യ എന്നിവര്‍ സീനിയര്‍ താരങ്ങളായി ഉണ്ടാകും. ചഹല്‍, സഞ്ചു സാംസണ്‍, പൃഥി ഷാ, ദീപക്ക് ചഹര്‍, രാഹുല്‍ ചഹര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കാം

Read Also -  ബംഗ്ലാദേശിന്‍റെ 3 വിക്കറ്റ് വീണു. രസംകൊല്ലിയായി മഴ. കാൺപൂർ ടെസ്റ്റിന് തണുപ്പൻ തുടക്കം.
Scroll to Top