ഇംഗ്ലണ്ട് പര്യടനത്തിനായി ഒരുക്കം തുടങ്ങി ഇന്ത്യൻ താരങ്ങൾ : കോഹ്ലിയും ഇഷാന്ത് ശർമയും കോവിഡ് വാക്‌സിൻ സ്വീകരിച്ചു

IMG 20210508 150350

വരാനിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി  ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് . ആധുനിക ക്രിക്കറ്റിലെ പ്രധാന ശക്തികളായ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാധകരും മികച്ച പരമ്പര തന്നെ പ്രതീക്ഷിക്കുന്നു . കോവിഡ് വ്യാപന സാഹചര്യത്തിൽ നടക്കുന്ന പരമ്പരയിൽ കനത്ത കോവിഡ് പ്രോട്ടോകോൾ താരഅംഗൾ എല്ലാം പാലിക്കണം എന്നാണ് ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും വളരെ കർക്കശമായി ആവശ്യപ്പെടുന്നത് .

വരാനിരിക്കുന്ന കിവീസ് എതിരായ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും ഇംഗ്ലണ്ട് പരമ്പരക്കുമുള്ള  20 അംഗ ടീമിനെ ദിവസങ്ങൾ മുൻപ്‌ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു .ഇന്ത്യൻ  സ്‌ക്വാഡിലെ എല്ലാവരും ആദ്യ ഡോസ് വാക്‌സിൻ പരമ്പരക്ക് മുൻപേ എടുക്കണം എന്ന് ബിസിസിഐ നിർദേശം നൽകിയിരുന്നു .ഇപ്പോൾ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പേസര്‍ ഇഷാന്ത് ശര്‍മയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ . ഇരുവരും ആദ്യ ഡോസ് വാക്‌സിൻ  സ്വീകരിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു .

അതേസമയം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, പേസര്‍ ഉമേഷ് യാദവ്, ന ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നിവര്‍ നേരത്തെ  തന്നെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു .വരും ദിവസങ്ങളിൽ താരങ്ങൾ എല്ലാം കോവിഡ് വാക്‌സിനേഷൻ പ്രക്രിയയിൽ പങ്കാളിയാവും .നേരത്തെ ജനുവരി മാസം തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രവി ശാസ്ത്രി വാക്‌സിൻ സ്വീകരിച്ചിരുന്നു.
നാട്ടിൽ എട്ട് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കുക  .അവിടെ 10 ദിവസത്തെ ക്വാറന്റൈൻ കൂടി ഇന്ത്യൻ സംഘത്തെ കാത്തിരിക്കുന്നുണ്ട് .

Read Also -  "അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ"- റെയ്‌നയുടെ അഭ്യർത്ഥന.
Scroll to Top