ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്വാദ്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

INDIAN TEAM 2022

ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള പുരുഷ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മുൻപേ ശിഖർ ധവാന്റെ നേതൃത്വത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസിനായി ടീം കെട്ടിപ്പടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ടീമിന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ബിസിസിഐ ഋതുരാജിനെ നായകനാക്കി മാറ്റുകയായിരുന്നു. ഈ താരങ്ങൾക്ക് ഒപ്പം രാഹുൽ ത്രിപാതി, ജയസ്വാൾ, തിലക് വർമ്മ എന്നിവരും ടീമിൽ അണിനിരക്കുന്നുണ്ട്. ജയിസ്വാളും തിലക് വർമയും ഇന്ത്യയുടെ വെസ്റ്റിൻഡീസിനേതിരായ ട്വന്റി20 പരമ്പര കളിക്കാൻ ഒരുങ്ങുന്ന സമയത്താണ് ഈ ടീം പ്രഖ്യാപനം പുറത്തു വന്നിരിക്കുന്നത്.

ജിതേഷ് ശർമ തന്നെയാവും ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിലെ പ്രഥമ വിക്കറ്റ് കീപ്പർ. പേസർമാരായി ഇന്ത്യ അർഷദീപിനെയും ആവേഷ് ഖാനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ നിന്ന് വ്യക്തമാകുന്ന കാര്യം ഇരു ബോളർമാരെയും ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കുന്നില്ല എന്നതാണ്. ഒരുപക്ഷേ ലോകകപ്പിൽ ബുമ്ര തിരിച്ചെത്തിയേക്കും എന്നതിന്റെ ആദ്യ സൂചന കൂടിയാണ് ഈ തീരുമാനം. എന്തായാലും അജിത് അഗാർക്കറിന്റെ നേതൃത്വത്തിൽ ഒരു തകർപ്പൻ ടീമിനെ തന്നെയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പുരുഷ ക്രിക്കറ്റ് മത്സരം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 8 വരെ ടി20 ഫോർമാറ്റിൽ നടക്കും.

Read Also -  ദുബെ വെറും "ഹോം ബുള്ളി", അമേരിക്കൻ പിച്ചിൽ മുട്ടുവിറയ്ക്കുന്നു. പകരം സഞ്ജു കളിക്കണമെന്ന ആവശ്യം ഉയരുന്നു.

Team India (Senior Men) squad for 19th Asian Games: Ruturaj Gaikwad (Captain), Yashasvi Jaiswal, Rahul Tripathi, Tilak Varma, Rinku Singh, Jitesh Sharma (wk), Washington Sundar, Shahbaz Ahmed, Ravi Bishnoi, Avesh Khan, Arshdeep Singh, Mukesh Kumar, Shivam Mavi, Shivam Dube, Prabhsimran Singh (wk)

Standby list of players: Yash Thakur, Sai Kishore, Venkatesh Iyer, Deepak Hooda, Sai Sudarsan.

Scroll to Top