ഇന്ത്യ കണ്ടതിൽ ഏറ്റവും അണ്ടർറേറ്റഡ് ക്രിക്കറ്റർ അവനാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ പറ്റി റോബിൻ ഉത്തപ്പ.

Ambati rayudu vs pbks scaled

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നിറസാന്നിധ്യമായിരുന്നു ബാറ്റർ അമ്പട്ടി റായിഡു. കഴിഞ്ഞ സീസണുകളിലൊക്കെയും ചെന്നൈക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത റായിഡു 2023 ഐപിഎൽ ഫൈനലിന്റെ തൊട്ട് മുൻപാണ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഫൈനൽ തന്റെ അവസാന മത്സരമായി മാറുമെന്ന് റായിഡു അറിയിക്കുകയുണ്ടായി. ഇതിനു പിന്നാലെ റായിഡുവിന് ആശംസകൾ അറിയിച്ച രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. റായിഡു എല്ലായ്പ്പോഴും ഒരു അണ്ടർറേറ്റഡ് ക്രിക്കറ്ററായിരുന്നു എന്നാണ് ഉത്തപ്പ പറയുന്നത്.

റായിഡു ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ച ഒരു ക്രിക്കറ്ററാണ് എന്നും ഉത്തപ്പ പറയുകയുണ്ടായി. “ഇന്ത്യൻ ക്രിക്കറ്റ് ടീം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും അണ്ടർ റേറ്റഡ് ക്രിക്കറ്റർമാരിൽ ഒരാളാണ് അമ്പട്ടി റായിഡു എന്ന കാര്യത്തിൽ സംശയമില്ല. ആഭ്യന്തര ക്രിക്കറ്റിൽ പലപ്പോഴും റായിഡു മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അവൻ കൂടുതലായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടതായിരുന്നു. എന്നാൽ ഇന്ത്യക്കായി അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചില്ല എന്ന് വിശ്വസിക്കാൻ എനിക്ക് സാധിക്കുന്നില്ല.”- ഉത്തപ്പാ പറയുന്നു.

See also  ടെസ്റ്റ്‌ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുമ്പിൽ ഇനിയും കടമ്പകൾ. 10ൽ 5 വിജയം ആവശ്യം.

“റായിഡു ക്രിക്കറ്റിലെ ഒരു ബുദ്ധിമാനായ വിദ്യാർത്ഥി തന്നെയായിരുന്നു. അദ്ദേഹം ടീമിനുവേണ്ടി എന്തും ചെയ്യാൻ എല്ലായിപ്പോഴും തയ്യാറായിരുന്നു. ഒരു സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗിലെ എല്ലാ ടീമുകളും അവനെ ലഭിക്കാനായി വളരെ ഇഷ്ടപ്പെട്ടിരുന്നു. ഞാൻ ജൂനിയർ ആയിരുന്ന കാലം മുതൽ റായിഡുവിനെ കാണുന്നുണ്ട്. അതിനാൽ തന്നെ റായിഡുവിന്റെ ഈ വിരമിക്കൽ എന്നെ സംബന്ധിച്ച് വളരെയധികം ഹൃദയത്തെ സ്പർശിക്കുന്ന നിമിഷം തന്നെയാണ്.”- ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.

2010 മുതൽ 2017 വരെ മുംബൈ ഇന്ത്യൻസിനായിയാണ് റായിഡു കളിച്ചിരുന്നത്. ശേഷം 2018 ലാണ് റായിഡു ചെന്നൈ ടീമിൽ ഇടംപിടിച്ചത്. കഴിഞ്ഞ സീസണുകളിലൊക്കെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 2023ലെ ഐപിഎല്ലിൽ റായിഡു മിന്നിത്തിളങ്ങിയില്ല. ഇതുവരെ ഈ സീസണിൽ 11 മത്സരങ്ങൾ കളിച്ച റായിഡു 139 റൺസ് മാത്രമായിരുന്നു നേടിയത്. ഈ മോശം പ്രകടനത്തിന് ശേഷമാണ് റായിഡു തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Scroll to Top