ഏഷ്യാ കപ്പ് സ്ക്വാഡ് തന്നെ ടി20 ലോകകപ്പ് കളിക്കും ; സഞ്ചുവിന് അവസരം ലഭിക്കുമോ ?

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് വേണ്ടിയാണ്. 2013ന് ശേഷം ഒരു ഐസിസി ടൂർണമെന്റിലും ജയിക്കാനായി കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യക്ക് ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകക്കപ്പ് അതിനാൽ തന്നെ വളരെ നിർണായകമാണ്. ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനായി മികച്ച ഒരു സ്‌ക്വാഡിനെ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ഇപ്പോൾ ഇന്ത്യൻ ടീം മാനേജ്മെന്റ. ആരൊക്കെ ലോകക്കപ്പ് സ്‌ക്വാഡിൽ സ്ഥാനം നേടുമെന്നതാണ് പ്രധാന ചോദ്യം. നിലവിൽ വെസ്റ്റ് ഇൻഡീസ് എതിരെ ടി :20 പരമ്പര കളിക്കുന്ന ടീം ഇന്ത്യൻ വേൾഡ് കപ്പ് മുൻപായി സൗത്താഫ്രിക്ക, ഓസ്ട്രേലിയ ടീമുകൾക്ക്‌ എതിരെ ടി :20 പരമ്പര കളിക്കും.

എന്നാൽ ലോകക്കപ്പിനു മുൻപ് വളരെ പ്രധാനപെട്ട മറ്റൊരു ടൂർണമെന്റ് ഇന്ത്യൻ ടീം കളിക്കും. വിരാട് കോഹ്ലി, ലോകേഷ് രാഹുൽ അടക്കം സീനിയർ താരങ്ങൾ വരെ കളിക്കുന്ന ഈ ഏഷ്യ കപ്പ് ടൂർണമെന്റ് ലോകകപ്പിനുള്ള സ്‌ക്വാഡ് തീരുമാനിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.യുഎഇയില്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുകയെങ്കിൽ ഇന്ത്യ അടക്കം ടീമുകൾ ഏഷ്യ കപ്പിനുള്ള സ്‌ക്വാഡിനെ ഓഗസ്റ്റ് എട്ടിന് മുൻപ് പ്രഖ്യാപിക്കും.

india vs england 2nd t20 2022

ദേശീയ മാധ്യങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത് പ്രകാരം വരുന്ന ഏഷ്യ കപ്പിൽ കളിക്കുന്ന സ്‌ക്വാഡ് തന്നെയാകും ടി:20 ക്രിക്കറ്റ്‌ ലോകക്കപ്പ് കളിക്കാനായി ഓസ്ട്രേലിയൻ മണ്ണിലേക്ക് പറക്കുക. ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഏഷ്യ കപ്പിനുള്ള സ്‌ക്വാഡിൽ നിന്നും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അണിനിരത്തും. ഇതേ താരങ്ങള്‍ സൗത്താഫ്രിക്കക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും നടക്കുന്ന 6 ടി20 മത്സരങ്ങളും കളിക്കും

Sanju Samson 1

മലയാളികളുടെ പ്രതീക്ഷയായ വിക്കെറ്റ് കീപ്പർ സഞ്ജുവിന് ടി :20 ലോകക്കപ്പ് സ്‌ക്വാഡിൽ സ്ഥാനം ലഭിക്കുമോയെന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ്. നിലവിൽ പുരോഗമിക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ അവസരം ലഭിച്ചാൽ അത്‌ സഞ്ജുവിന് തിളങ്ങാനുള്ള അവസരമാണ്. അങ്ങനെയെങ്കില്‍ ഏഷ്യാ കപ്പ് സ്ക്വാഡില്‍ സഞ്ചുവിനെ ഉള്‍പ്പെടുത്താതിരിക്കാനാവില്ലാ

Previous articleഎന്തുകൊണ്ടാണ് ഇന്ത്യൻ സ്‌ക്വാഡിൽ കെല്‍ രാഹുലിനെ ഉള്‍പ്പെടുത്താനത് ? വിശിദീകരണവുമായി താരം തന്നെ രംഗത്ത്
Next articleഅര്‍ദ്ധസെഞ്ചുറിയുമായി സ്മൃതി മന്ദാന ; പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍