രണ്ടക്കം കടന്നത് മൂന്ന് പേര്‍ മാത്രം. ഏഷ്യ കപ്പില്‍ തകര്‍പ്പന്‍ തുടക്കവുമായി ഇന്ത്യന്‍ വനിതകള്‍

JEMI RODRIGUEZ scaled

വനിതകളുടെ ഏഷ്യ കപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍ തുടക്കമിട്ടു. ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 18.2 ഓവറില്‍ 109 റണ്‍സിനു എല്ലാവരും പുറത്തായി. 41 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്.

മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ പോലും ആധിപത്യം സ്ഥാപിക്കാനായി ശ്രീലങ്കക്ക് കഴിഞ്ഞില്ലാ. ഇന്ത്യക്കായി ഹേമലത 3 വിക്കറ്റും പൂജ, ദീപ്തി ശര്‍മ്മ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. രാധാ യാദവ് ഒരു വിക്കറ്റ് നേടി. 32 പന്തില്‍ 30 റണ്‍ നേടിയ ഹസ്നി പെരേര, 20 പന്തില്‍ 26 റണ്‍ നേടിയ ഹര്‍ഷിത, 11 റണ്‍ നേടിയ ഒഷാദി എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. ജെമീമ റോഡ്രിഗസ് (76) ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറില്‍ എത്തിച്ചത്.

തുടക്കത്തിലേ ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മയേയും (10) സ്മൃതി മന്ദാനയേയും നഷ്ടമായെങ്കിലും റോഡ്രിഗസ് – ഹര്‍മ്മന്‍ സംഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 92 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

53 പന്തില്‍ 11 ഫോറും 1 സിക്സുമായി 76 റണ്‍സാണ് ജെമീമ റോഡ്രിഗസ് നേടിയത്. ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍ 30 പന്തില്‍ 33 റണ്‍സ് നേടി.

Scroll to Top