ഓസ്ട്രേലിയയെ – ഇന്ത്യ വനിത ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന്‍റെ ഇന്ത്യക്ക് 2 വിക്കറ്റിന്‍റെ ആവേശ വിജയം. ആവേശകരമായ മത്സരത്തില്‍ അവാന ഓവറിലാണ് ഇന്ത്യന്‍ വിജയം. ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ ചേസിങ്ങ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ നടത്തിയ മത്സരത്തില്‍, തുടര്‍ച്ചയായ 26 മത്സരങ്ങളുടെ വിജയകുതിപ്പിനു അവസാനമായി. സ്കോര്‍ – ഓസ്ട്രേലിയ 264/9, ഇന്ത്യ 266/8
ഓസ്ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം ഷെഫാലി വര്‍മ്മയുടേയും (56), യാസ്തിക ഭാട്ടിയുടേയും (64) അര്‍ദ്ധസെഞ്ചുറി മികവിലാണ് ഇന്ത്യന്‍ വിജയം നേടിയെടുത്തത്. ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ ആധിപത്യം നേടിയെങ്കിലും ദീപ്തി ശര്‍മ്മ ( 30 പന്തില്‍ 31 ) സ്നേഹ് റാണ (27 പന്തില്‍ 30 ) എന്നിവരുടെ പ്രകടനങ്ങളും നിര്‍ണായകമായി.
അവസാന ഓവറില്‍ വിജയിക്കാന്‍ 4 റണ്‍ വേണമെന്നിരിക്കെ ഓവറിലെ മൂന്നാം പന്ത് ജുലന്‍ ഗോസ്വാമി ബൗണ്ടറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ ജുലന്‍ ഗോസ്വാമിയുടെ നോബോളില്‍ മത്സരം തോറ്റതിനുള്ള പ്രായശ്ചിത്തവുമായി ഈ മത്സരം മാറി.
വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി സൃമ്തി മന്ദാനയുമൊത്ത് (22) ഷെഫാലി വര്‍മ്മ 59 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. പിന്നീട് എത്തിയ യാസ്തിക ഭാട്ടിയയുമായി സെഞ്ചുറി കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ഷെഫാലി വര്‍മ്മയുടെ വിക്കറ്റ് വീണതോടെ ഇന്ത്യന്‍ പതനം ആരംഭിച്ചു.
അടുത്ത ഓവറിൽ റിച്ച ഘോഷിനെയും (0) ഇന്ത്യയ്ക്ക് നഷ്ടമായി. മിതാലി (16), പൂജ (3) എന്നിവരുടെ വിക്കറ്റ് നഷ്ടമായതോടെ 208 ന് 6 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് ദീപ്തി – സ്നേഹ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത്.
സ്നേഹ് റാണയുടെ വിക്കറ്റ് നിക്കോള കാറെ നേടിയെങ്കിലും നോബോളായതോടെ വീണ്ടും അവസരം കിട്ടി. ബൗണ്ടറികളുമായി ഇന്ത്യയെ ലക്ഷ്യത്തിന് അടുത്തെത്തിച്ചതിനിടെ ദീപ്തി ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. വിജയലക്ഷ്യത്തിനു തൊട്ടരികെ സ്നേഹ് റാണ വീണെങ്കിലും ജുലന്‍ ഗോസ്വാമി (8), മേഖ്ന സിങ്ങ് (2) എന്നിവര്‍ ചേര്‍ന്ന് വിജയം നേടിയെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കായി ആഷ്‍ലി ഗാര്‍ഡ്നര്‍(67), ബെത്ത് മൂണി(52), താഹ്‍ലിയ മക്ഗ്രാത്ത്(47), ഹീലി(35) എന്നിവരാണ് റൺസ് കണ്ടെത്തിയത്. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമിയും പൂജ വസ്ട്രാക്കറും മൂന്ന് വീതം വിക്കറ്റ് നേടി.