ക്രിക്കറ്റ് ആരാധകരും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ഒരുപോലെ കാത്തിരിക്കുന്ന ഇന്ത്യ : ന്യൂസിലാൻഡ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഒരുക്കങ്ങൾ തയ്യാറാക്കി ടീം ഇന്ത്യ . ജൂൺ 18ന് ഇംഗ്ലണ്ടിലെ പ്രശസ്ത സ്റ്റേഡിയമായ സതാംപ്‌ടണില്‍ ആരംഭിക്കുന്ന ഫൈനൽ മത്സരത്തിനായി 20 അംഗ ഇന്ത്യൻ സംഘം ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക് പറക്കും .സ്‌ക്വാഡിലെ താരങ്ങൾ എല്ലാം ജൂൺ 19ന് തന്നെ മുംബൈയിൽ എത്തി ബയോ ബബിളിൽ പ്രവേശിക്കണം എന്നാണ് ബിസിസിഐയുടെ നിലപാട് .
അതേസമയം ഇന്ത്യൻ ആരാധകർക്കും ഇന്ത്യൻ ടീം മാനേജ്മെൻറ്റിനും കനത്ത തിരിച്ചടി നൽകി സ്‌ക്വാഡിലെ കോവിഡ് ബാധിതരായ രണ്ട് താരങ്ങൾ ഇതുവരെ രോഗമുക്തി നേടിയിട്ടില്ല . വൈകാതെ തന്നെ ബയോബബിളിൽ പ്രവേശിക്കുന്ന താരങ്ങളെ എല്ലാം കർക്കശ കോവിഡ് പരിശോധനകൾക്കും ബിസിസിഐ വിധേയരാക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ . എന്നാൽ താരങ്ങൾക്ക് ഒപ്പം ഇംഗ്ലണ്ടിലേക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും ശേഷം വരുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കുമായി പോകുന്ന കുടുംബാങ്ങളെയും കൂടി ഇപ്പോഴത്തെ ബയോസെക്യുർ ബബിളിൽ നിലനിർത്തുവാനാണ് ബിസിസിഐ തീരുമാനം .
ഐപിൽ പതിനാലാം സീസൺ പാതി വഴിയിൽ ബിസിസിഐ മാറ്റിവെക്കുവാൻ തീരുമാനിക്കും മുൻപാണ് വിക്കറ്റ് കീപ്പർ ബാറ്സ്മാനും സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമംഗവുമായ സാഹക്ക് കോവിഡ് സ്ഥിതീകരിച്ചത് .ഐപിഎല്ലിന് ശേഷം കോവിഡ് ബാധിതനായ പ്രസീദ് കൃഷണ ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ ടീം നോക്കികാണുന്ന ഫാസ്റ്റ് ബൗളറാണ് .
ഇരുവരുടെയും ആരോഗ്യ സ്ഥിതിയും ഒപ്പം ഫിറ്റ്നസ് കൂടി പരിഗണിച്ചാവും ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളുക.