ഓസ്‌ട്രേലിയയ്‌ക്കെതിരായ നാഗ്പൂർ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ക്ലിപ്പുകളിൽ രവീന്ദ്ര ജഡേജ തന്റെ ബൗളിംഗ് കൈയിലെ ചൂണ്ടുവിരലിൽ പെയിൻ റിലീഫ് ക്രീം പുരട്ടുകയായിരുന്നുവെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഐസിസി മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനോട് പറഞ്ഞു.
വീഡിയോ ദൃശ്യങ്ങളിൽ, ജഡേജ തന്റെ വലതു കൈകൊണ്ട് മുഹമ്മദ് സിറാജില്‍ നിന്ന് എന്തോ വാങ്ങി ചൂണ്ടുവിരലില്‍ പുരട്ടുന്നതായാണ് കണ്ടത്. ഫൂട്ടേജിൽ ഒരു ഘട്ടത്തിലും ജഡേജ പന്തിൽ ഉരസുന്നില്ലാ. ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 120 എന്ന നിലയിലായിരിക്കെയാണ് സംഭവം നടന്നത്.

ആദ്യ ദിവസം കളി അവസാനിച്ച ഉടൻ ജഡേജയ്‌ക്കൊപ്പം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും ടീം മാനേജരെയും ജഡേജയുടെ ഈ വീഡിയോ കാണിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അറിയിച്ച പൈക്രോഫ്റ്റ് ജഡേജയ്‌ക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല. സംഭവം സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും ചർച്ചകൾക്ക് വഴിവെച്ചെങ്കിലും ഓസ്‌ട്രേലിയൻ ടീം പരാതി നല്‍കിയട്ടില്ലാ.

നാഗ്പൂരിൽ ഓസ്‌ട്രേലിയ 177 റൺസിന് പുറത്തായപ്പോൾ ജഡേജ 47 റൺസിന് 5 വിക്കറ്റ് നേടി. പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തിയതിനു ശേഷമാണ് ജഡേജയുടെ ഈ പ്രകടനം.