തുടർച്ചയായ 3 പന്തിൽ 3 വിക്കറ്റ്!! ഇന്ത്യൻ സ്പിന്നർമാരുടെ ആറാട്ടിൽ കളിമറന്ന് ഓസീസ്!!

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം പൂർണമായും ഓസീസിനെ ഞെട്ടിച്ച് ഇന്ത്യൻ സ്പിന്നർമാർ. 62ന് 1 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിനെ ജഡേജയും അശ്വിനും ചേർന്ന് പിടിച്ചു കെട്ടുന്നതാണ് കണ്ടത്. മത്സരത്തിൽ തുടർച്ചയായ മൂന്ന് പന്തുകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇരുവരും ഓസീസിന്റെ നട്ടെല്ലൊടിച്ചു. 23ആം ഓവറിന്റെ അവസാന പന്തിലും 24ആം ഓവറിന്റെ ആദ്യ രണ്ടു പന്തിലുമാണ് ഇന്ത്യയുടെ സ്പിന്നർമാർ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയത്.

ഇന്നിംഗ്സിൽ 95ന് 4 എന്ന നിലയിൽ ഓസീസ് നിൽക്കുമ്പോഴാണ് അശ്വിൻ 23ആം ഓവർ എറിയാനായി എത്തിയത്. ഓവറിലെ അവസാന പന്തിൽ ബാറ്റർ റെൻഷോയെ വിക്കറ്റിനു മുന്നിൽ കുടുക്കാൻ അശ്വിന് സാധിച്ചു. അശ്വിനെതിരെ ഒരു സ്വീപ്പ് ഷൂട്ടിന് ശ്രമിക്കുകയായിരുന്നു റെൻഷോ. എന്നാൽ പന്തിന്റെ ബൗൺസ് കൃത്യമായി നിർണയിക്കുന്നതിൽ റെൻഷോ പരാജയപ്പെട്ടു. മത്സരത്തിൽ രണ്ടു റൺസ് നേടിയ റെൻഷോയ്ക്ക് കൂടാരം കയറിയേണ്ടി വന്നു.

അടുത്ത പന്തിൽ ഹാൻഡ്സ്കോമ്പിനെ പൂജ്യനായി ജഡേജ മടക്കുകയായിരുന്നു. ജഡേജ ടോസ് അപ്പ് ചെയ്ത പന്തിന്റെ ടേൺ നിർണയിക്കുന്നതിൽ ഹാൻസ്കൊമ്പ് പരാജയപ്പെട്ടു. ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത്‌ സ്ലിപ്പിൽ നിന്ന കോഹ്ലിയുടെ കൈകളിൽ എത്തുകയായിരുന്നു. അങ്ങനെ മത്സരത്തിൽ റൺസ് ഒന്നും നേടാനാവാതെ ഹാൻസ്കൊമ്പ് മടങ്ങുകയുണ്ടായി.

എന്നാൽ അവിടെയും കാര്യങ്ങൾ അവസാനിച്ചില്ല. ഇരുപത്തിമൂന്നാം ഓവറിലെ രണ്ടാം പന്തിൽ നായകൻ കമ്മീൻസിനെ പൂജ്യനായി മടക്കാൻ ജഡേജയ്ക്ക് സാധിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ജഡേജയെ തൂക്കാൻ ശ്രമിക്കുകയായിരുന്നു കമ്മിൻസ്. എന്നാൽ ബൗൺസ് കുറഞ്ഞ വന്ന പന്ത് കൃത്യമായി കമ്മീൻസിന്റെ സ്റ്റമ്പിൽ കൊണ്ടു. മത്സരത്തിൽ പൂജ്യനായി കമ്മിൻസ് മടങ്ങി. ഇങ്ങനെ 95ന് 4 എന്ന നിലയിൽ നിന്ന ഓസീസ് 95ന് 7 എന്ന നിലയിലേക്ക് തകരുകയാണ് ഉണ്ടായത്.

Previous articleഅവർ കഴിവുറ്റ ബാറ്റ്സ്മാൻമാർ, ഇന്ത്യൻ താരങ്ങളെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ സ്പിന്നർ.
Next articleഓസ്ട്രേലിയയുടെ അടിവേരിളക്കി ജഡേജ !! എറിഞ്ഞിട്ടത് 7 കംഗാരുവീരന്മാരെ