ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ എക്കാലത്തെയും മികച്ച താരമായ റെയ്നയെ ഇത്തവണ ടീമിലേക്ക് ലേലത്തിൽ നിന്നും എത്തിക്കാൻ ചെന്നൈ ടീം മാനേജന്റു് തയ്യാറായില്ല. ചെന്നൈ ആരാധകരുടെ ചിന്നതലയെ മിസ്റ്റര്‍ ഐപിഎല്‍ എന്നാണ് വിളിക്കുന്നത് . മെഗാ ലേലത്തിൽ ആദ്യമായി അൺസോൾഡ് ആയി മാറിയ റൈന ഇപ്പോൾ ഇന്ത്യൻ ടീം നിലവിൽ നേരിടുന്ന ഒരു പ്രധാന ന്യൂനത വിശദമാക്കുകയാണ്. ഇന്ത്യൻ ടീമിന് വരാനിരിക്കുന്ന വർഷങ്ങൾ വളരെ ഏറെ നിർണായകമാണെന്ന് പറഞ്ഞ റൈന ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഒരുപോലെ തിളങ്ങാൻ സാധിക്കുന്നു താരങ്ങൾ ഇല്ലാത്തത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രശ്നമായി മാറുമെന്നും തുറന്ന് പറഞ്ഞു.
“ബാറ്റിങ് ആൻഡ് ബൗളിംഗ് ഒരുപോലെ ടീമിനായി ചെയ്യാൻ സാധിക്കുന്ന താരങ്ങളെ ഏതൊരു ടീമും ആഗ്രഹിക്കും. എന്നാൽ ഇപ്പോഴത്തെ ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നം അതാണ്. ഞാൻ കളിക്കുന്ന കാലത്ത് അത്തരം അനേകം താരങ്ങൾ ഇന്ത്യൻ ടീമിലുണ്ടയായിരുന്നു. അതാണ് ഞങ്ങളെ മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് നയിച്ചതും.എനിക്ക് ഇന്നും ഏറെക്കുറെ ഓർമയുണ്ട് ഞാൻ രഞ്ജി ട്രോഫിയിൽ കളിക്കുന്ന കാലത്ത് കോച്ച് പറഞ്ഞത് നിങ്ങൾ ബാറ്റിംഗിനും ഒപ്പം ബൗളർ എന്നുള്ള റോളിലും തിളങ്ങാനായി ശ്രമിക്കണമെന്നത്.ഇത് വഴി ടീം 5 മെയിൻ ബൗളർമാരുമായി കളിക്കാനാണ് എത്തുന്നത് എങ്കിൽ ആറാമത്തെയൊ ഏഴാമത്തെയൊ ബൗളർ റോളിൽ നിങ്ങളെ എത്തിക്കാൻ സഹായിക്കുമെന്ന് “റൈന വാചാലനായി.
“2011ലെ ഏകദിന ലോകകപ്പില്‍ യുവിക്കും വീരു ഭായിക്കും ഒപ്പം ഞാനും ബൗൾ ചെയ്തു. അതാണ് ഞാൻ പറയുന്നത് എക്സ്ട്രാ പാർട്ട് ടൈം ബൗളർമാർ ടീമിലുണ്ടെങ്കിൽ വളരെ ഏറെ ഹെൽപ്പായി മാറുമെന്ന് പറയുന്നത്.അതേസമയം 2017ലെ ചാമ്പ്യൻസ് ട്രോഫിയിലും 2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ടീം ഇന്ത്യക്ക് നഷ്ടമായത് ഇങ്ങനെ ചില ബൗളിംഗ് ഓപ്ഷൻ തന്നെയാണ്.”റൈന നിരീക്ഷിച്ചു.
” ഇതാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പ്രശ്‌നം. സൂര്യകുമാര്‍ യാദവിനും ബൗള്‍ ചെയ്യാന്‍ കഴിയും. പരിക്കേല്‍ക്കുന്നതിനു മുമ്പ് രോഹിത് ശര്‍മ്മയും ബോള്‍ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ആരെങ്കെിലുമൊരാള്‍ മുന്നോട്ടു വരണം. ഇപ്പോള്‍ ശ്രേയസ് അയ്യര്‍ തന്റെ ബോളിംഗില്‍ ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ രോഹിത് ശര്‍മയ്ക്കു മികച്ചൊരു ഓപ്ഷനായിരിക്കും ലഭിക്കുക’ റെയ്‌ന പറഞ്ഞു നിര്‍ത്തി.