അവർക്ക് ഇനിയും അവസരം ലഭിക്കും :തുറന്ന് പറഞ്ഞ് ജാഫർ

കിവീസിന് എതിരായ മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ വമ്പൻ ജയവുമായി ഇന്ത്യൻ ടീം റെക്കോർഡുകൾ സ്വന്തമാക്കുമ്പോൾ മോശം ബാറ്റിങ് ഫോമിൽ വിമർശനങ്ങൾ നേരിടുകയാണ് സീനിയർ താരങ്ങളായ പൂജാര, രഹാനെ എന്നിവർ. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ അടക്കം മോശം ഫോം കാരണം ടീമിൽ നിന്നും പുറത്തേക്ക് പോകണം എന്നുള്ള മുറവിളികൾ രണ്ട് താരങ്ങൾക്ക് എതിരെ സജീവമായിരുന്നു.

കഴിഞ്ഞ നാല്പത്തിലേറെ ടെസ്റ്റ്‌ ഇന്നിങ്സുകളിൽ ഒരു സെഞ്ച്വറി പോലും നേടുവാൻ കഴിയാതെ വിഷമിക്കുന്ന പൂജാരയും കഴിഞ്ഞ രണ്ട് വർഷമായി ടെസ്റ്റ്‌ അവറേജ് 30ൽ താഴെയായ വൈസ് ക്യാപ്റ്റൻ രഹാനെയും ടെസ്റ്റ്‌ സ്‌ക്വാഡിൽ നിന്നും പുറത്താകുമോയെന്നതാണ് ഏറെ ശ്രദ്ധേയമായ ചോദ്യം.വരാനിരിക്കുന്ന സൗത്താഫ്രിക്കൻ പരമ്പരയിൽ ഇവർക്ക് അവസരം ലഭിക്കുമോയെന്നതാണ് പ്രധാന കാര്യം.

എന്നാൽ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വരുന്ന സൗത്താഫ്രിക്കൻ പരമ്പരയിലും രണ്ട് സീനിയർ താരങ്ങൾക്ക് അവസരം ലഭിക്കുമെന്നാണ് ജാഫർ അഭിപ്രായം. സീനിയർ താരങ്ങളായ ഇരുവർക്കും ഒരിക്കൽ കൂടി പിന്തുണ നൽകാനാകും ഇന്ത്യൻ ടീം മാനേജ്മെന്റ് ശ്രമിക്കുക എന്നും ജാഫർ പറയുന്നു.

“പൂജാര, രഹാനെ എന്നിവർ കാര്യത്തിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനം ഉടനടി കൈകൊള്ളും. സൗത്താഫ്രിക്കൻ പര്യടനത്തിൽ പൂജാരക്കും രഹാനെക്കും ആദ്യ ടെസ്റ്റുകളിൽ അവസരം ലഭിക്കും. അവർ മോശം ഫോം വീണ്ടും തന്നെ തുടരുകയാണെങ്കിൽ മായങ്ക് അടക്കം ചില താരങ്ങൾക്ക്‌ മിഡിൽ ഓർഡറിൽ അവസരം ലഭിച്ചേക്കാം. രഹാനെക്കും പൂജാരക്കും സൗത്താഫ്രിക്കയിലടക്കം കളിച്ചിട്ടുള്ള എക്സ്പീരിയൻസുണ്ട് ” വസീം ജാഫർ ചൂണ്ടികാട്ടി

കിവീസിന് എതിരായ ടെസ്റ്റ്‌ പരമ്പരയിൽ അടക്കം ഇരുവരും കളിച്ച രീതിയെ കുറിച്ച് വിമർശനം ഉന്നയിച്ച മുൻ ഇന്ത്യൻ താരം കഴിഞ്ഞ നാളുകളായി ഇരുവരും വിക്കറ്റ് നഷ്ടമാക്കുന്ന രീതി പോലും ഒരേ തരം പാറ്റേണിലാണെന്നും പറഞ്ഞു. “എന്റെ ഏറ്റവും വലിയ നിരാശ ഹനുമാ വിഹാരിക്ക് അവസരം കിട്ടാതെ പോകുന്നതാണ്.

വിഹാരി ഇന്ത്യൻ മിഡിൽ ഓർഡറിൽ സ്ഥാനം അർഹിക്കുന്നുണ്ട്.അവൻ എല്ലാ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും റൺസ്‌ നേടിയിട്ടുണ്ട്. ശ്രേയസ് അയ്യർക്ക് അവസരം ലഭിക്കുമ്പോൾ വിഹാരി വീണ്ടും വീണ്ടും സ്‌ക്വാഡിന് പുറത്താകുന്നത് ശരിയല്ല “ജാഫർ തുറന്ന് പറഞ്ഞു

Previous articleകോച്ചാകാൻ ദ്രാവിഡ്‌ റെഡിയല്ലായിരുന്നു :സമ്മതിച്ചതെങ്ങനെയെന്ന് പറഞ്ഞ് ഗാംഗുലി
Next articleവീണ്ടും റെക്കോർഡ് നേട്ടത്തിന് സമ്മാനം :ഇത്തവണ സർപ്രൈസ്