ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പര ഇന്ത്യൻ ടീമിന് ഒരുപിടി നേട്ടങ്ങളും ഒപ്പം അനേകം താരങ്ങളുടെ മികച്ച ബാറ്റിങ് പ്രകടനങ്ങളുമാണ്. ആദ്യ ഏകദിനത്തിൽ ശിഖർ ധവാൻ ഉൾപ്പെട്ട ബാറ്റിങ് നിരയുടെ കരുത്താണ് നമ്മൾ കണ്ടത് എങ്കിൽ രണ്ടാം ഏകദിനം വാലറ്റ ബാറ്റിംഗിന്റെ ശക്തിയും ഒപ്പം പോരാട്ടവും നമ്മളെ ഏറെ പ്രീതിപെടുത്തി.എന്നാൽ രണ്ട് മത്സരങ്ങളും ചൂണ്ടികാണിക്കുന്ന ഒരു മുന്നറിയിപ്പുണ്ട്. മുൻപും പല തവണ നമ്മൾ ഈ പ്രശ്നം അഭിമുഖീകരിച്ച ഈ ബലഹീനത ആരാധകരും ഒപ്പം ചില മുൻ താരങ്ങളും ചർച്ചയാക്കി കഴിഞ്ഞു. ആദ്യ ഏകദിനത്തിലെന്നത് പോലെ രണ്ടാം ഏകദിനത്തിലും ടോസ് നഷ്ടമായി ആദ്യം ബൗളിംഗിന് ഇറങ്ങിയ ഇന്ത്യൻ ടീമിനെ ഏറെ അലട്ടിയത് ലങ്കൻ ഓപ്പണിങ് ജോടിയുടെ ബാറ്റിങ് പ്രകടനമാണ്. ഇവർ ഇരുവരും ആദ്യ വിക്കറ്റിൽ 77 റൺസ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.
എന്നാൽ ഇത് ആദ്യമായിട്ടല്ല ഇന്ത്യൻ ടീം പവർപ്ലേയിൽ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കഴിയാതെ വിഷമിക്കുന്നത്. ഒരുവേള 2019 ഏകദിന ലോകകപ്പിലെ തോൽവി മുതൽ ഇങ്ങോട്ടുള്ള എല്ലാ മത്സരങ്ങളും പരിശോധിച്ചാൽ തുടക്ക ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളിംഗ് നിരക്ക് സാധിച്ചിട്ടില്ല.പവർപ്ലേ ഓവറുകളിൽ ഇന്ത്യൻ ടീമിന്റെ ഈ ഒരു വീക്നെസ് ദ്രാവിഡ് പരിശീലകനായിട്ടും മാറ്റം ഇല്ലാതെ തുടരുന്നുവെന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം.
കഴിഞ്ഞ രണ്ട് വർഷത്തെ ബൗളിംഗ് ശരാശരി പരിശോധിച്ചാൽ പവർപ്ലേ ഓവറുകളിൽ ഏറ്റവും മോശം ബൗളിംഗ് ശരാശരിയുള്ള ടീമാണ് ഇന്ത്യ. ക്രിക്കറ്റിൽ മറ്റ് ടീമുകളേക്കാൾ ബഹുദൂരം പിന്നിൽ തന്നെയാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ പ്രകടനം.2020ന് ശേഷം നടന്ന ഏകദിന മത്സരങ്ങൾ പരിശോധിച്ചാൽ ഇന്ത്യൻ ടീം പവർപ്ലേറയിൽ വീഴ്ത്തിയത് വെറും 6 വിക്കറ്റുകൾ മാത്രമാണ്. ഏറ്റവും മോശം പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ കാഴ്ചവെക്കുന്ന ഏക മേഖലയും ഇത് മാത്രമാണ്. കഴിഞ്ഞ ദിവസം ഇക്കാര്യം മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ചൂണ്ടികാട്ടിയിരുന്നു. വരാനിരിക്കുന്ന 2023ലെ ഏകദിന ലോകകപ്പിന് മുൻപ് ഇന്ത്യൻ ടീം ഈ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.