ടെസ്റ്റ് പരമ്പരക്ക് മുൻപായി ഇന്ത്യൻ ടീമിന്റെ സർപ്രൈസ് നീക്കം :ഇനി പരമ്പര ടീമിന് തന്നെ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വരാനിരിക്കുന്ന പ്രധാന പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന 5 മത്സര ടെസ്റ്റ് പരമ്പര. തുല്യ ശക്തികൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നാണ് എല്ലാ ക്രിക്കറ്റ്‌ പ്രേമികളുടെയും പ്രതീക്ഷ.നിലവിൽ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എട്ട് വിക്കറ്റിന്റെ തോൽവി ന്യൂസിലാൻഡ് ടീമിനോട് വഴങ്ങിയ കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിനും വളരെ നിർണായകമാണ് ഈ പരമ്പര. ഏറെ ആവേശത്തോടെ കാത്തിരിപ്പ് തുടരുന്ന ഈ ടെസ്റ്റ് പരമ്പരക്ക് മുൻപായി ഒരു വമ്പൻ സർപ്രൈസ് നീക്കം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്. നിലവിൽ 20 ദിവസത്തെ ഹോളിഡേ ആഘോഷിക്കുന്ന ഇന്ത്യൻ സ്‌ക്വാഡിലെ ഒരു താരത്തിനെയാണ് ഈ ലക്ഷ്യത്തിൽ രവി ശാസ്ത്രിയും ടീമും നിയോഗിക്കുന്നത്.

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര തുടങ്ങും മുൻപായി സ്റ്റാർ ഓഫ്‌ സ്പിന്നർ അശ്വിൻ ഏതേലും കൗണ്ടി ടീമിനായി ഒരു മത്സരം കളിക്കാനാണ് സാധ്യതകൾ ഇപ്പോൾ തെളിയുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യം സ്വിങ്ങ് ബൗളിംഗിന് അനുകൂലമാണ് എങ്കിലും തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ ഇപ്പോൾ പന്തെറിയുന്ന അശ്വിൻ ടെസ്റ്റ് പരമ്പരയിൽ എല്ലാ കളികളിലും പ്ലെയിങ് ഇലവനിൽ ഇടം നേടുവാനാണ് സാധ്യത. താരം ടെസ്റ്റ് പരമ്പരക്ക് മുൻപായി കൗണ്ടിയിൽ ഒരു മത്സരം കളിച്ചാൽ അത് വളരെയേറെ ഉപകാരമാകുമെന്നാണ് ആരാധകരും ടീം മാനേജ്മെന്റും വിശ്വസിക്കുന്നത്.

സോമർസെറ്റ് ടീമിനെതിരെ കളിക്കാൻ താരം തയ്യാറെടുക്കുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ അടക്കം സൂചന നൽകുന്നു. ജൂലൈ പതിനൊന്നിന് മത്സരം ആരംഭിക്കും. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ മികച്ച രീതിയിൽ ബൗളിംഗ് ചെയ്ത രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ലോകകപ്പിൽ ആകെ 71 വിക്കറ്റ് വീഴ്ത്തി ടൂർണമെന്റിലെ ലീഡിങ് വിക്കറ്റ് വീഴ്ത്തിയ താരമായി മാറി. ഒപ്പം ഇന്ത്യൻ ടീമിന്റെ പരിശീലന മത്സരവും അശ്വിൻ കളിക്കും. ബിസിസിഐയുടെ സമ്മർദ്ദത്തെ തുടന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌ ജൂലൈ മൂന്നാം വാരം കൗണ്ടി ടീമിനെതിരെ പരിശീലന മത്സരത്തിന് അവസരം ഒരുക്കാമെന്ന് ഉറപ്പ് ടീമിന് നൽകിയത്.