ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ് മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരം നിലവിലെ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ നിയമിച്ചിരുന്നത് കെ എൽ രാഹുലിനെ ആയിരുന്നു. എന്നാൽ പരമ്പര തുടങ്ങുന്നതിനുമുമ്പ് പരിക്കേറ്റ താരം ടീമിൽ നിന്നും പുറത്തായിരുന്നു.
വലത് ഞരമ്പിൻ്റെ ബുദ്ധിമുട്ട് കാരണം ആണ് രാഹുലിനു ഈ പരമ്പര നഷ്ടമായത്. രാഹുലിനെ പകരമായി പന്തിനെയാണ് പരമ്പരയില്‍ ക്യാപ്റ്റനായി നിയമിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യ ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ പരിക്കേറ്റ് പരമ്പരയിൽ നിന്നും പുറത്തായ രാഹുലിന് ജൂലൈ മാസത്തിൽ ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന നിർണായക ടെസ്റ്റ് നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് പുറത്തുവരുന്ന റിപ്പോർട്ട്.
കഴിഞ്ഞ വർഷം ആരംഭിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഈ പരമ്പര ഇന്ത്യക്ക് വിജയിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ. ഒരു ടെസ്റ്റ് ഉൾപ്പെടെ മൂന്ന് ട്വൻറി20 മത്സരവും മൂന്ന് ഏകദിനങ്ങളും ഇംഗ്ലണ്ടിൽ ഇന്ത്യക്ക് കളിക്കേണ്ടിവരും.
പരിക്കേറ്റ രാഹുലിന് എത്ര മത്സരങ്ങൾ നഷ്ടമാകുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല.നിലവിൽ ബാംഗ്ലൂർ അക്കാദമിയിൽ ഉള്ള താരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധ്യത കുറവാണ്. രാഹുലിൻ്റെ അഭാവത്തിൽ രോഹിത്തിൻ്റെ കൂടെ ആരാകും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നത് ഇന്ത്യയ്ക്ക് കനത്ത തലവേദനയാകും.