പരീക്ഷണങ്ങൾക്ക് ഒരു കുറവുമില്ല, 2021 ലോകകപ്പിൽ ചതിച്ച അതേ ബാറ്റിങ് നിരയുമായി ഓസ്ട്രേലിയയിലേക്ക് വിമാനം കയറാൻ ഒരുങ്ങി ഇന്ത്യ.

കഴിഞ്ഞ ലോകകപ്പിൽ ദയനീയമായ പ്രകടനം പുറത്തെടുത്ത ഇന്ത്യ ഇത്തവണത്തെ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് എല്ലാ ഇന്ത്യൻ ആരാധകരും കരുതുന്നത്. എന്നാൽ ഇപ്പോൾ അവസാനിച്ച ഏഷ്യാകപ്പിലെ ഇന്ത്യയുടെ പ്രകടനം എല്ലാ ആരാധകരുടെ ഉള്ളിലും ഭയം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെയും രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനെതിരെയും തോറ്റു കൊണ്ടാണ് സെമിഫൈനൽ കാണാതെ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്തായത്.

ദുബായിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ബാറ്റർമാർ നിരാശപ്പെടുത്തിയതാണ് ലോകകപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായത്. തുടർന്ന് ടീം അഴിച്ചു പണിയാനും പുതിയ കോമ്പിനേഷനുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങുകയും, മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിക്കുകയും രോഹിത് ശർമയെ നായകനായും നിയമിച്ചു. പിന്നീട് അങ്ങോട്ട് കണ്ടത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേവരെ കാണാത്ത അത്രത്തോളം പരീക്ഷണങ്ങളുടെ ഘോഷയാത്രയായിരുന്നു.

images 3 1


ദ്വീരാഷ്ട്ര പരമ്പരകളിൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ നടത്തിയ യുവ സെൻസേഷനുകളെ രോഹിത്തും ദ്രാവിഡും മാറിമാറി പരീക്ഷിച്ചു. അങ്ങനെ വെങ്കിടേഷ് അയ്യർ,രാഹുൽ ത്രിപാഠി, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ അടക്കം നിരവധി താരങ്ങൾ ഇന്ത്യൻ നീലക്കുപ്പായമണിഞ്ഞു. എന്നാൽ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആയിരുന്നു ആരാധകർ വീണ്ടും ഞെട്ടിയത്. അടുത്തമാസം തുടങ്ങുന്ന ലോകകപ്പിനുള്ള ടീമിൽ കഴിഞ്ഞ ലോകകപ്പ് ടീമിലെ ബാറ്റിങ് നിരയിൽ നിന്നും ആകെ ഒരു മാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നത്.

images 2 1



ഏഷ്യാകപ്പിനിടെ കാൽമുട്ടിന് പരിക്കേറ്റ് ടൂർണമെന്റിൽ നിന്നും പുറത്തായ രവീന്ദ്ര ജഡേജക്ക് പകരം ദീപക് ഹൂഡ ടീമിലെത്തി എന്നതാണ് ആ മാറ്റം. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിങ് നിരയിൽ ഉണ്ടായിരുന്ന രോഹിത് ശർമ,രാഹുൽ, വിരാട് കോഹ്ലി,സൂര്യകുമാർ യാദവ്, പന്ത്,ഹർദിക് പാണ്ഡ്യ എന്നിവരെല്ലാം ഇത്തവണത്തെ ലോകകപ്പിനുള്ള ടീമിൽ സ്ഥാനം നിലനിർത്തി. ലോകകപ്പിന് മുമ്പ് നടന്ന പരമ്പരകളിൽ യുവതാരങ്ങളെ പരീക്ഷിച്ച ഇന്ത്യ ലോകകപ്പ് ടീമിൽ അവരെ ഉൾപ്പെടുത്താനായിരുന്നു ആ പരീക്ഷണങ്ങൾ നടത്തിയത് എന്ന് സംശയിച്ച ആരാധകരെ മണ്ടന്മാരാക്കുകയായിരുന്നു സെലക്ടർമാർ ചെയ്തത്. ഫോമിൽ അല്ലാത്ത പന്തിനെ ഉൾപ്പെടുത്തിക്കൊണ്ട് ഫോമിൽ കളിക്കുന്ന സഞ്ജുവിനെ ഒഴിവാക്കിയത് കനത്ത പ്രതിഷേധങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

Previous articleആ സെലക്ഷന് പിന്നില്‍ ദ്രാവിഡും രോഹിത് ശര്‍മ്മയും – ഇന്ത്യന്‍ സ്ക്വാഡിന്‍റെ ചുരളഴിയുന്നു
Next articleലോകകപ്പ് സ്ക്വാഡില്‍ മാറ്റം വേണമെന്ന് അസ്ഹറുദ്ദീൻ. പകരക്കാരനെ പ്രഖ്യാപിച്ചത് ഇഷ്ടപ്പെടാതെ ആരാധകര്‍