ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍ദ്ദിക്ക് പാണ്ട്യക്ക് സ്ഥാനമില്ലാ

ലോക ടെസ്‌റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പരമ്പരക്കുമായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ട്യക്കും സ്പിന്നര്‍ കുല്‍ദീപ് യാദവിനും ഇടം കണ്ടെത്താനായില്ലാ. ഫിറ്റ്നെസ് പൂര്‍ത്തിയാക്കുന്നതനുസരിച്ച് കെല്‍ രാഹുലിനെയും, വൃദ്ദിമാന്‍ സാഹയെയും ടീമിലേക്ക് പരിഗണിക്കും. നീണ്ട പര്യടനവും കോവിഡ് സാഹചര്യവും പരിഗണിച്ച് 4 താരങ്ങളെയും സ്റ്റാന്‍ഡ്ബൈ താരങ്ങളായി തിരഞ്ഞെടുത്തട്ടുണ്ട്.

ന്യൂസിലന്‍റാണ് പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ജൂണ്‍ 18 മുതല്‍ സതാംപ്ടണിലാണ് ഫൈനല്‍ മത്സരം ഒരുക്കിയിരിക്കുന്നത്. അതിനു ശേഷം ഇംഗ്ലണ്ടുമായി അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഭാഗമാകും. ആദ്യ മത്സരം നോട്ടിംഹാമില്‍ നടക്കുമ്പോള്‍ അവസാന മത്സരം ഒരുക്കിയിരിക്കുന്നത് മാഞ്ചസ്റ്ററിലാണ്.

ജൂണ്‍ ആദ്യത്തോടെ ഇംഗ്ലണ്ടിലേക്ക് കോഹ്ലി നയിക്കുന്ന ടീം യാത്രയാകും. അതിനുമുന്‍പ് കെല്‍ രാഹുലിനും വൃദ്ദിമാന്‍ സാഹക്കും ഫിറ്റ്നെസ് തെളിയിക്കേണ്ടതുണ്ട്. അപെന്‍ഡിസൈറ്റീസ് സര്‍ജറി പൂര്‍ത്തിയാക്കിയ കെല്‍ രാഹുല്‍ നിലവില്‍ വിശ്രമത്തിലാണ്. അതേ സമയം വൃദ്ദിമാന്‍ സാഹക്ക് കോവിഡ് പോസീറ്റിവായി.

Squad: Virat Kohli (capt), Ajinkya Rahane (vice-capt), Rohit Sharma, Shubman Gill, Mayank Agarwal, Cheteshwar Pujara, Hanuma Vihari, Rishabh Pant (wk), R Ashwin, Ravindra Jadeja, Axar Patel, Washington Sundar, Jasprit Bumrah, Ishant Sharma, Mohammed Shami, Mohammed Siraj, Shardul Thakur, Umesh Yadav, KL Rahul (subject to fitness clearance), Wriddhiman Saha (wk; subject to fitness clearance). Standby players: Abhimanyu Easwaran, Prasidh Krishna, Avesh Khan, Arzan Nagwaswalla

Previous articleടീമിലെ എല്ലാവരും നാട്ടിലേക്ക് മടങ്ങിയ ശേഷമേ ഞാൻ റാഞ്ചിയിലേക്ക് തിരികെ പോകൂ : ധോണിക്ക് മുൻപിൽ കയ്യടിച്ച് ക്രിക്കറ്റ് ലോകം
Next articleഐപിൽ മത്സരങ്ങളാണ് എന്റെ ഏക പ്രതീക്ഷ : എന്റെ കുടുംബത്തിന്റെ വരുമാനമാർഗം – വിഷമങ്ങൾ തുറന്ന് പറഞ്ഞ് ചേതൻ സക്കറിയ