സൗത്താഫ്രിക്കന്‍ – ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു. സഞ്ചു സാംസണ്‍ പുറത്ത്.

ഐപിഎല്ലിനു ശേഷം നടക്കുന്ന സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പരമ്പരയില്‍ കെല്‍ രാഹുലാണ് ടീമിനെ നയിക്കുക. റിഷഭ് പന്ത് ടീമിന്‍റെ വൈസ് ക്യാപ്റ്റനായപ്പോള്‍ ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോം പുറത്തെടുത്ത ഹാര്‍ദ്ദിക്ക് പാണ്ട്യ, അര്‍ഷദീപ് സിങ്ങ്, ഉമ്രാന്‍ മാലിക്ക്, ദിനേശ് കാര്‍ത്തിക് എന്നിവരെ ഉള്‍പ്പെടുത്തി. അതേ സമയം മലയാളി താരം സഞ്ചു സാംസണിനെ ടീമില്‍ പരിഗണിച്ചില്ലാ.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വീരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് സൗത്താഫ്രിക്കന്‍ പരമ്പരയില്‍ വിശ്രമം അനുവദിച്ചു. ജൂണ്‍ 9 ന് ഡല്‍ഹിയിലാണ് പരമ്പരയിലെ ആദ്യ മത്സരം. 12, 14, 17, 19 എന്നീ തീയ്യതികളിലാണ് മറ്റ് മത്സരം. ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ടീമും സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. കൗണ്ടിയില്‍ മികച്ച പ്രകടനം നടത്തിയ പൂജാര ടീമില്‍ തിരിച്ചെത്തി.

339143.4

Indian squad for the T20 series vs SA:

KL Rahul (capt), Ruturaj Gaikwad, Ishan Kishan (wk), Deepak Hooda, Shreyas Iyer, Rishabh Pant (vice-capt, wk), Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Yuzvendra Chahal, Kuldeep Yadav, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik.

ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് നടക്കുന്ന്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ ടെസ്റ്റാണ് ഇനി നടക്കാനുള്ളത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ജൂണ്‍ മധ്യത്തോടെ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.

Indian Test squad vs England:

Rohit Sharma (C), KL Rahul (VC) Shubman Gill, Virat Kohli, Shreyas Iyer, Hanuma Vihari, Cheteshwar Pujara, Rishabh Pant (WK), KS Bharat (WK), Ravindra Jadeja,  Ashwin, Shardul Thakur, Mohd Shami,  Bumrah,  Siraj, Umesh Yadav, Prasidh Krishna.

South Africa tour of India, 2022

Sr. No.

Day

Date

Match

Venue

1

Thursday

9th June

1st T20I

Delhi

2

Sunday

12th June

2nd T20I

Cuttack

3

Tuesday

14th June

3rd T20I

Vizag

4

Friday

17th June

4th T20I

Rajkot

5

Sunday

19th June

5th T20I

Bengaluru