വരാനിരിക്കുന്ന കിവീസ് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും കൂടാതെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ ഏറെ ചര്‍ച്ചയായത് യുവതാരം പൃഥ്വി ഷായെ ഇന്ത്യൻ സ്‌ക്വാഡിൽ അവസരം നൽകാതെ ഒഴിവാക്കിയതിലാണ് . ഇക്കഴിഞ്ഞ സയ്യദ് മുഷ്‌താഖ് അലി ടൂർണമെന്റിലും വിജയ് ഹസാരെ ട്രോഫിയിലും താരം മിന്നുന്ന ബാറ്റിംഗ് ഫോമിലായിരുന്നു. ഐപിൽ സീസണിലും പൃഥ്വി മികച്ച ഫോം കാഴ്ചവെച്ചതോടെ താരം ടെസ്റ്റ് ടീമിലേക്ക് തിരികെ വരും എന്നാണ് ഏവരും പ്രതീക്ഷിച്ചത് .
എന്നാല്‍ രോഹിത് ശർമ്മ ,ഗിൽ എന്നി ഓപ്പണിങ് ബാറ്സ്മാന്മാർക്ക് പുറകെ മായങ്ക് അഗര്‍വാളിനും അഭിമന്യു ഈശ്വരനുമാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. പൃഥ്വി ഷായെ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് മാറ്റി നിർത്തിയതിന് എതിരെ അതി രൂക്ഷ വിമർശനമാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ ഉയർത്തിയത് .കേവലം ഒരു ടെസ്റ്റിലെ മോശ പ്രകടനത്തിന്റെ മാത്രം പേരിൽ ആരെയും ഒഴിവാക്കുന്നത് നല്ലതല്ല എന്ന് നെഹ്റ പറയുന്നത് .
അതേസമയം ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ അമിത വണ്ണമാണ് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിനുള്ള കാരണമായി സെലെക്ഷൻ കമ്മിറ്റി പറയുന്നത് എന്നാണ് .ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ തടി കുറച്ചേ പറ്റൂവെന്ന് സെലക്ടര്‍മാര്‍ പൃഥ്വി ഷായോട് നിര്‍ദേശിച്ചതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ പൃഥ്വി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ മാതൃകയാക്കണമെന്നും സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ താരത്തിന് നിർദേശം നൽകിയതായും ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് .