കോവിഡ് സഹായഹസ്തവുമായി കോഹ്ലി :അനുഷ്ക ദമ്പതികൾ -ഏഴ് കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്ക് തുടക്കമിട്ടു

രാജ്യം  ഏറ്റവും  വലിയ കോവിഡ് പ്രതിസന്ധിയാണ്‌ ഇപ്പോൾ നേരിടുന്നത് .
ദിനംപ്രതി വർധിക്കുന്ന കോവിഡ്  കേസുകൾ കൂടാതെ കോവിഡ് വ്യാപന തോതും ഇന്ത്യക്ക് വലിയ ഭീഷണിയാണ് .
താരങ്ങൾക്കിടയിൽ കോവിഡ് പടർന്ന് പിടിച്ചതോടെ ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ മാറ്റിവെക്കുവാൻ ബിസിസിഐ തീരുമാനിച്ചു .ഇതോടെ താരങ്ങൾ എല്ലാം സ്വവസതിയിലേക്ക് മടങ്ങി  .ഇന്ത്യൻ താരം വിരാട് കോഹ്ലി ഭാര്യ അനുഷ്ക  ശർമ്മ ക്കൊപ്പമാണ് ഉള്ളതിപ്പോൾ .വീട്ടിൽ മടങ്ങി എത്തിയ കോഹ്ലി ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു .

എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മറ്റൊന്നാണ് .രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് രണ്ട് കോടി രൂപ സഹായം നല്‍കുമെന്ന്  വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും അറിയിച്ചു .ഇരുവരും ചേർന്ന് ഏഴ് കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്ക് തുടക്കമിടും എന്നാണ് ലഭിക്കുന്ന സൂചനകൾ .

രാജ്യത്തെ കൊവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ എത്തിക്കാനും കൂടാതെ ആരോഗ്യപ്രവർത്തകരുടെ ക്ഷേമം  ഉറപ്പാക്കുവാനും ഈ പണം ചിലവഴിക്കും എന്നാണ് സൂചന .ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ കെറ്റോ വഴിയാണ് ഇരുവരും പണം സമാഹരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് ഏഴ് കോടി രൂപ കണ്ടെത്താം എന്നാണ് ആലോചന .

“നമ്മുടെ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത് .  ഉറപ്പായും സഹജീവികളെ സഹായിക്കാന്‍ ആളുകള്‍ രംഗത്തെത്തും എന്ന് ഉറപ്പാണ്. കൊവിഡ് കാലത്ത് കഴിയാവുന്നത്ര ആളുകളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നമുക്ക് പരമാവധി പേരെ ഇനിയും സഹായിക്കണം “വിരാട് വീഡിയോ സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞു .

Advertisements