സൂപ്പര്‍ താരങ്ങള്‍ തിരികെ ടീമിലേക്ക് എത്തുന്നു. ലോകകപ്പ് പ്രതീക്ഷകൾക്ക് ആക്കം കൂട്ടി ബിസിസിഐ അപ്ഡേറ്റ്.

india vs bangladesh 1st odi

പരിക്കേറ്റ 5 ഇന്ത്യൻ താരങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ട് ബിസിസിഐ. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന ബൂമ്ര, പ്രസീദ് കൃഷ്ണ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നിവരുടെ വിവരങ്ങളാണ് ബിസിസിഐ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ ബുംറയും പ്രസീദ് കൃഷ്ണയും തങ്ങളുടെ ഫിറ്റ്നസ് വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ് എന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇരുവരും തങ്ങളുടെ തിരിച്ചുവരവിന്റെ അവസാന ഘട്ടത്തിലാണ്. ഇരുവരും നെറ്റ്സിൽ ബോൾ ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. ബൂമ്രയുടെയും പ്രസീദ് കൃഷ്ണയുടെയും ആരോഗ്യത്തിലുണ്ടായ പുരോഗതിയിൽ തങ്ങളുടെ സന്തോഷവും ബിസിസിഐ മെഡിക്കൽ ടീം അറിയിക്കുന്നു. നാഷണൽ ക്രിക്കറ്റ് അക്കാദമി സംഘടിപ്പിക്കുന്ന പരിശീലന മത്സരത്തിലെ പങ്കാളിത്തത്തിന് ശേഷമാകും ഈ ബോളർമാരുടെ ഇന്റർനാഷണൽ ടീമിലേക്കുള്ള മടങ്ങിവരവിനെ സംബന്ധിച്ച് അവസാനഘട്ട തീരുമാനമെടുക്കുക.

ഇവർക്കൊപ്പം, 2022 ഡിസംബർ 30ന് കാർ അപകടത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ അവസ്ഥയെപ്പറ്റിയും ബിസിസിഐ തങ്ങളുടെ കുറിപ്പിൽ പുറത്തുവിടുകയുണ്ടായി. പന്ത് ആരോഗ്യപരമായി വലിയ പുരോഗതിയിൽ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പന്ത് നെറ്റ്സിൽ ബാറ്റിംഗ് പ്രാക്ടീസും കീപ്പിംഗ് പ്രാക്ടീസും ആരംഭിച്ചിട്ടുണ്ട്. ഇനിയുള്ളത് നാഷണൽ ക്രിക്കറ്റ് അക്കാദമി തയ്യാറാക്കിയിരിക്കുന്ന ഫിറ്റ്നസ് പ്രോഗ്രാമാണ്. അതുകൂടി പൂർത്തിയാക്കുകയാണെങ്കിൽ പന്തിന് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റി ചിന്തിക്കാൻ സാധിക്കും.

Read Also -  ദുർഘട പിച്ചിൽ ബാറ്റിങ്ങിൽ പരാജയപെട്ട് സഞ്ജു. പക്ഷേ തകർപ്പൻ റെക്കോർഡ് പേരിൽ ചേർത്തു.

ഇന്ത്യൻ നിരയിൽ പരിക്കുപറ്റിയ മറ്റു പ്രധാനപ്പെട്ട താരങ്ങൾ ശ്രേയസ് അയ്യരും കെ എൽ രാഹുലുമാണ്. ഇരുവരും നെറ്റ്സിൽ തങ്ങളുടെ ബാറ്റിംഗ് പ്രാക്ടീസുകൾ ആരംഭിച്ചിട്ടുണ്ട്. ഒപ്പം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള മറ്റു പരിശീലങ്ങളും തുടരുകയാണ്. അവരുടെ മെഡിക്കൽ കണ്ടീഷനിലുണ്ടായ പുരോഗതിയിലും ബിസിസിഐ ആഹ്ലാദം പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ ഇരുവരുടെയും ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെടും എന്നാണ് ബിസിസിഐ കരുതുന്നത്. എന്തായാലും 2023 ഏകദിന ലോകകപ്പിനു മുന്നോടിയായി ഈ താരങ്ങളൊക്കെയും ഇന്ത്യൻ ടീമിൽ തിരിച്ചെത്തും എന്നാണ് ഇന്ത്യൻ ബോർഡിന്റെ പ്രതീക്ഷ. ബൂമ്രാ അതിനുമുൻപ് തന്നെ ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിലൂടെ തിരിച്ചു ടീമിലെത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

മുൻപ് 2023 മാർച്ചിനു ശേഷം ആയിരുന്നു ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിൽ നിന്ന് പരിക്കുമൂലം മാറിനിന്നത്. 2023 മെയിൽ കെഎൽ രാഹുലിനും പരിക്കു പറ്റുകയുണ്ടായി. ഇരുവരുടെയും അഭാവം ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗം ഈ താരങ്ങളൊക്കെയും ടീമിലേക്ക് തിരിച്ചെത്തേണ്ടത് വലിയ ആവശ്യകതയായി മാറിയിരിക്കുന്നു. എല്ലാ താരങ്ങളുടെയും ആരോഗ്യസ്ഥിതിയിലുള്ള പുരോഗമനം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളും വർദ്ധിപ്പിക്കുന്നുണ്ട്.

Scroll to Top