ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിനിടെ ഇന്ത്യൻ ഡ്രെസ്സിംഗ് റൂം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞിരുന്നുവെന്നും സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ കെഎൽ രാഹുലും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വേറിട്ട് ഇരിക്കുകയായിരുന്നെന്നും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യ 31 റൺസിന് തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ടെംബ ബാവുമയുടെയും റാസി വാൻ ഡെർ ഡസ്സന്റെയും കൂട്ടുകെട്ടിന്റെ സഹായത്തോടെ 296 റൺസ് നേടി. ശിഖർ ധവാനും കോഹ്ലിയും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 265/8 എന്ന നിലയിൽ ഒതുങ്ങി.
മുൻ ഏകദിന ക്യാപ്റ്റൻ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം വിട്ടതിന് ശേഷം പഴയതുപോലെയല്ലാ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ കനേരിയ പറഞ്ഞു.” ഇന്ത്യൻ ഡ്രെസ്സിംഗ് റൂം രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നതാണ് കളിക്കിടെ നമ്മൾ കണ്ടത്. കെ എൽ രാഹുലും വിരാട് കോഹ്ലിയും വേറിട്ട് ഇരുന്നു. കൂടാതെ, ക്യാപ്റ്റനായിരിക്കുമ്പോഴുള്ള കോഹ്‌ലിയുടെ അതേ മാനസികാവസ്ഥയല്ലാ, ഇപ്പോഴുള്ളത്. പക്ഷേ, അവൻ ഒരു ടീം മാൻ ആണ്, കൂടുതൽ ശക്തനായി തിരിച്ചുവരും” കനേരിയ തന്‍റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ആക്രമണ ശൈലി ക്യാപ്റ്റന്‍ കെല്‍ രാഹുല്‍ പുറത്തെടുക്കാനാതാണ് സൗത്താഫ്രിക്ക ഇത്രയും വലിയ ടോട്ടലില്‍ എത്തിയെതെന്നാണ് മുന്‍ താരം കരുതുന്നത്. “ടെസ്റ്റ് പരമ്പര തോറ്റതിന് ശേഷം, ഏകദിന പരമ്പര നേടാനുമുള്ള ആകാംക്ഷയിലാണ് ഇന്ത്യ. എന്നാൽ രാഹുലിന് ഇതുവരെ ആ സ്പാര്‍ക്കുണ്ടായിട്ടില്ലാ.
ഒരു ഘട്ടത്തിൽ, സ്കോർ ബോർഡിൽ പ്രോട്ടീസ് 296 സ്കോർ ചെയ്യുമെന്ന് തോന്നിയില്ല. ഇന്ത്യൻ ടീമിന്റെ തീവ്രതയില്ലായ്മയാണ് ഇത്രയും ടോട്ടൽ സ്കോർ ചെയ്യാൻ എതിർ ടീമിനെ സഹായിച്ചത്. സന്ദർശകരിൽ നിന്ന് ഫീൽഡിംഗ് വീഴ്ചകളും ഉണ്ടായി” കനേരിയ കൂട്ടിചേര്‍ത്തു. അടുത്ത മത്സരവും ഒരേ വേദിയില്‍ തന്നെ നടക്കുന്നതിനാല്‍ തെറ്റുകളില്‍ നിന്നും പഠിക്കണമെന്ന് കനേരിയ നിര്‍ദ്ദേശിച്ചു.