ഒടുവില്‍ ഇന്ത്യക്ക് ആശ്വാസം. 2021 ലെ മികച്ച ഇലവനില്‍ മൂന്നു ഇന്ത്യന്‍ താരങ്ങള്‍

indian team 2021

2021 ലെ ഐസിസിയുടെ ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയ ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ചു. കെയിന്‍ വില്യംസണ്‍ നയിക്കുന്ന ടീമില്‍ 3 ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചു. ഓപ്പണര്‍ രോഹിത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്പിന്നര്‍ അശ്വിന്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍. പാക്കിസ്ഥാനില്‍ നിന്നും 3, രണ്ട് ന്യൂസിലന്‍റ് താരങ്ങള്‍ ഓരോ താരങ്ങള്‍ വീതം ഓസ്ട്രേലിയ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നും പ്ലേയിങ്ങ് ഇലവനില്‍ ഇടം നേടി.

2021 ല്‍ 906 ടെസ്റ്റ് റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. 47 ശരാശരിയില്‍ റണ്‍സ് നേടിയ താരത്തിന്‍റെ രണ്ട് സെഞ്ചുറികളും ഇംഗ്ലണ്ടിനെതിരെയായിരുന്നു. റിഷഭ് പന്താകട്ടെ 12 മത്സരങ്ങളില്‍ നിന്നും 748 റണ്‍സ് നേടി. വിക്കറ്റിനു പിന്നില്‍ 39 വിക്കറ്റില്‍ പങ്കാളിയായി. അശ്വിനാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ ബോളര്‍. 54 വിക്കറ്റ് കൂടാതെ 355 റണ്‍സും അശ്വിന്‍ സ്വന്തമാക്കി.

Rohit Sharma and Rishab Pant

2021 ഐസിസി ടെസ്റ്റ് ഇലവനെ നയിക്കുന്നത് ന്യൂസിലന്‍റ് താരം കെയിന്‍ വില്യംസണാണ്‌. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചു ന്യൂസിലന്‍റ് കിരീടം നേടിയിരുന്നു. 2021 ല്‍ 14 ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. അതില്‍ 8 മത്സരങ്ങള്‍ വിജയിക്കുകയും മൂന്നു വീതം മത്സരങ്ങള്‍ തോല്‍ക്കുകയും സമനിലയില്‍ അവസാനിക്കുകയും ചെയ്തു.  ഐസിസിയുടെ ഏകദിന – ടി20 ടീമില്‍ ഒരു ഇന്ത്യന്‍ താരം പോലും ഉള്‍പ്പെട്ടിരുന്നില്ലാ.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

ICC Men’s Test Team of 2021: Dimuth Karunaratne (Sri Lanka), Rohit Sharma (India), Kane Williamson (c, New Zealand), Marnus Labuschagne (Australia), Joe Root (England), Fawad Alam (Pakistan), Rishabh Pant (India), Ravichandran Ashwin (India), Kyle Jamieson (New Zealand), Shaheen Shah Afridi (Pakistan), and Hasan Ali (Pakistan)

Scroll to Top