കൊടുങ്കാറ്റായി ഇന്ത്യന്‍ ബോളര്‍മാര്‍. നാണക്കേടുമായി ന്യൂസിലന്‍റ്

അനവധി ട്വിസ്റ്റുകൾ കണ്ട ഇന്ത്യൻ ടീമും കിവീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ബൗളർമാരുടെ സൂപ്പർ പ്രകടനം. രണ്ടാം ദിനം സ്പിൻ ബൗളർമാരെല്ലാം കളം നിറഞ്ഞപ്പോൾ പിറന്നത് ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ അപൂർവ്വ നേട്ടങ്ങൾ. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് 325 എന്ന സ്കോറിൽ എല്ലാ വിക്കറ്റുകളും നഷ്ടമായപ്പോൾ മറുപടി ബാറ്റിങ്ങിൽ കിവീസ് ഇന്നിങ്സ് വെറും 62 റൺസിൽ അവസാനിച്ചു.

കിവീസ് സ്പിൻ ബൗളർ അജാസ് പട്ടേൽ 10 വിക്കറ്റുകൾ വീഴ്ത്തി ചരിത്രം സൃഷ്ടിച്ച മത്സരത്തിൽ ഇന്ത്യൻ സ്പിന്നർമാർക്ക് ഒപ്പം സിറാജ് പേസ് ബൗളിംഗ് മികവ് കൂടിയായപ്പോൾ കിവീസ് ഒന്നാം ഇന്നിങ്സ് വെറും 28.1 ഓവറിൽ അവസാനിച്ചു.263 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ട് പോലും ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ഇന്ത്യൻ ടീം ആരംഭിച്ചു.

india vs New Zealand Mumbai test

വിരാട് കോഹ്ലി ടെസ്റ്റ്‌ നായകനായ ശേഷം ഇത് പതിനാറാം തവണയാണ് ഇന്ത്യൻ ടീം എതിരാളികളെ ഫോളോ ഓൺ സ്റ്റേജിൽ എത്തിക്കുന്നത്.8 തവണ ഫോളോഓൺ ചെയ്യിപ്പിച്ചിട്ടുള്ള കോഹ്ലി എട്ടാം തവണ ഇന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ് കൂടി തിരഞ്ഞെടുത്തു.

അപൂർവ്വമായ അനേകം റെക്കോർഡുകൾ പിറന്ന ഈ ഒരു ദിനത്തിൽ കിവീസിനെ ഒന്നാമത്തെ ഇന്നിങ്സിൽ തകർത്തത് മൂന്ന് ടോപ് ഓർഡർ വിക്കറ്റുകൾ വീഴ്ത്തിയ സിറാജ്, നാല് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ അക്ഷർ പട്ടേൽ എന്നിവരാണ്. ജയന്ത് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി.എട്ട് ഓവറിൽ വെറും 8 റൺസ്‌ മാത്രം വഴങ്ങിയാണ് അശ്വിൻ നാല് വിക്കറ്റുകൾ എറിഞ്ഞിട്ടത്.

അതേസമയം വാങ്കഡെ സ്റ്റേഡിയത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഇന്നത്തെ മത്സരത്തിൽ കിവീസ് നേടിയ ഒന്നാം ഇന്നിങ്സ് സ്കോർ (62 റൺസ്‌ ). ഒപ്പം കിവീസ് ടീം ടെസ്റ്റിൽ ഇന്ത്യക്ക് എതിരെ നേടുന്ന ഏറ്റവും ചെറിയ സ്കോറാണ് ഇത്. ഇന്ത്യയിൽ ഒരു ടീം ഒരു ഇന്നിങ്സിൽ നേടുന്ന ഏറ്റവും ചെറിയ ടോട്ടൽ കൂടിയാണ് ഇത്.1987ൽ ഇന്ത്യ ഡൽഹിയിൽ വെറും 75 റൺസിന് വെസ്റ്റ് ഇൻഡീസ് ടീമിന് മുൻപിലായി പുറത്തായതാണ് പഴയ റെക്കോർഡ്.

Lowest Test totals in India

  • 62 NZ v IND, Mumbai 2021
  • 75 IND v WI, Delhi 1987
  • 76 IND v SA, Ahmedabad 2008
  • 79 SA v IND, Nagpur 2015

Lowest Tests totals against India

  • 62 NZ, Mumbai 2021*
  • 79 SA, Nagpur 2015
  • 81 ENG, Ahmedabad 2021
  • 82 SL, Chandigarh 1990

Lowest Tests totals for New Zealand v India

  • 62 at Mumbai 2021*
  • 94 at Hamilton 2002
  • 100 at Wellington 1981
  • 101 at Auckland 1968

Lowest Test totals at the Wankhede

  • 62 NZ v IND 2021*
  • 93 AUS v IND 2004
  • 100 IND v ENG 2006
  • 102 ENG v IND 1981
  • 104 IND v AUS 2004
Previous articleവീരാട് കോഹ്ലിയുടെ തന്ത്രം. കെണിയൊരുക്കി ലതാമിനെ വീഴ്ത്തി.
Next articleഎന്തുകൊണ്ട് പൂജാര ഓപ്പണിംഗ് ഇറങ്ങി ? കാരണം ഇത്