സൂപ്പര്‍ ഓവറില്‍ വിജയവുമായി ഇന്ത്യന്‍ വനിതകള്‍. ഓസ്ട്രേലിയന്‍ കുതിപ്പിന് അവസാനം

തുടര്‍ച്ചയായ 16 ടി20 വിജയങ്ങളുമായി എത്തിയ ഓസ്ട്രേലിയന്‍ വനിതകളെ സൂപ്പര്‍ ഓവറില്‍ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തി. 188 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന പന്തില്‍ മത്സരം സമനിലയായതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് കടന്നത്.

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 49 പന്തിൽ 9 ഫോറും 4 സിക്സും അടക്കം 79 റൺസാണ് സ്മൃതി മന്ദാന നേടിയത്‌. സ്മൃതി പുറത്തായ ശേഷം എത്തിയ റിച്ച ഘോഷും വിജയത്തിലേക്ക് ഇന്ത്യക്കായി ബാറ്റ് വീശി. 13 പന്തിൽ 26 റൺസാണ് താരം നേടിയത്. അവസാന പന്തിൽ 5 റൺസ് വേണമെന്നിരിക്കെ ദേവിക വൈദ്യ ഫോർ നേടിയതോടെ മത്സരം സൂപ്പറോവറിലേക്ക് കടന്നു.

image

സൂപ്പറോവറിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 റൺസ് അടിച്ചുകൂട്ടിയിരുന്നു. റിച്ച ഗോഷ് ആദ്യ പന്തിൽ സിക്സ് നേടി രണ്ടാം പന്തിൽ പുറത്തായപ്പോൾ മൂന്ന് പന്തുകളിൽ 13 റൺസ്സാണ് സ്മൃതി മന്ദാന സ്കോര്‍ ചെയ്തത്.

പന്തെറിഞ്ഞ രേണുക സിങ്ങ് ഗാർഡ്നറിനെ പുറത്താക്കി 16 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. മൂന്നാം മത്സരം ബുധനാഴ്ച്ച നടക്കും