കൊല തൂക്ക്. ഓസ്ട്രേലിയയെ 9 വിക്കറ്റുകൾക്ക് തോൽപിച്ച് ഇന്ത്യൻ പെൺപട.

ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. മത്സരത്തിൽ 9 വിക്കറ്റുകളുടെ ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യക്കായി പേസർ സദുവാണ് ബോളിങ്ങിൽ തിളങ്ങിയത്. 4 വിക്കറ്റുകൾ സ്വന്തമാക്കാൻ സദുവിന് സാധിച്ചു.

ശേഷം ഇന്ത്യയുടെ ഓപ്പണർമാരായ ഷഫാലി വർമയും സ്മൃതി മന്ദനയും ബാറ്റിംഗിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തപ്പോൾ അനായാസം ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മുംബൈയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിയാണ് എന്ന് തോന്നിക്കുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. സദുവും രേണുക സിങ്ങും മികച്ച തുടക്കമായിരുന്നു ഇന്ത്യയ്ക്ക് നൽകിയത്. ഓസ്ട്രേലിയയുടെ മുൻനിരയെ അനായാസം പിടിച്ചു കെട്ടാൻ ഇരു ബോളർമാർക്കും സാധിച്ചു.

Batsman Dismissal Runs Balls
BatterRB4s6sSRHealy (c & wk) c Harmanpreet Kaur b Renuka Singh 88 10
Mooney c Harmanpreet Kaur b Titas Sadhu 17 18
Tahlia McGrath c Pooja Vastrakar b Titas Sadhu 0 6
Ellyse Perry c Amanjot Kaur b Deepti Sharma 37 30
Gardner c and b Titas Sadhu 0 1
Phoebe Litchfield c Harmanpreet Kaur b Amanjot Kaur 49 32
Grace Harris lbw b Shreyanka Patil 12 5
Sutherland c Harmanpreet Kaur b Titas Sadhu 12 11
Wareham c Amanjot Kaur b Shreyanka Patil 5 5
Megan Schutt lbw b Deepti Sharma 1 5
Darcie Brown not out 0 1
Extras: 11 (b 4, lb 2, w 5, nb 0, p 0)
Total: 141 (10 wkts, 19.2 Ov)

ഒപ്പം ദീപ്തി ശർമ അടക്കമുള്ളവർ മികവ് പുലർത്തിയപ്പോൾ ഇന്ത്യ ഓസ്ട്രേലിയയെ പിടിച്ചു കെട്ടുകയായിരുന്നു. നാലാമതായി ക്രീസിലെത്തിയ എലിസ പെറിയാണ് ഓസ്ട്രേലിക്കായി ക്രീസിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. പെറി മത്സരത്തിൽ 30 പന്തുകളിൽ 37 റൺസ് നേടി. പിന്നീട് മധ്യനിരയിൽ ലിച്ച് ഫീൽഡ് 32 പന്തുകളിൽ 49 റൺസുമായി ഓസീസിന്റെ നട്ടെല്ലായി.

എന്നിരുന്നാലും ഓസ്ട്രേലിയയെ 141 എന്ന ചെറിയ സ്കോറിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 4 ഓവറുകളിൽ 17 റൺസ് വിട്ടുനൽകിയാണ് സദു 4 വിക്കറ്റുകൾ സ്വന്തമാക്കിയത്. ശ്രീയങ്ക പാട്ടിലും ദീപ്തി ശർമയും 2 വിക്കറ്റുകൾ വീതം മത്സരത്തിൽ നേടുകയുണ്ടായി. 142 എന്ന വിജയലക്ഷം മുന്നിൽ കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. തങ്ങൾക്ക് ആദ്യം ലഭിച്ച എക്സ്ട്രാകൾ വളരെ നന്നായി ഇന്ത്യ ഉപയോഗിച്ചു. ക്രീസിൽ കൃത്യമായ സമയം കണ്ടെത്തുകയും, മോശം ബോളുകളെ അടിച്ചകറ്റുകയും ചെയ്തു. പവർപ്ലേ ഓവറുകളിൽ ഓസ്ട്രേലിയയെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചു.

ഒരുവശത്ത് സ്മൃതി മന്ദന വളരെ കരുതലോടെ കളിച്ചപ്പോൾ മറുവശത്ത് ഷഫാലീ വർമ അടിച്ചു തകർക്കുന്നതാണ് കാണാൻ സാധിച്ചത്. 32 പന്തുകളിൽ നിന്നായിരുന്നു ഷഫാലി തന്റെ മത്സരത്തിലെ അർദ്ധ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 44 പന്തുകളിൽ 64 റൺസാണ് ഷഫാലി വർമ നേടിയത്. സ്മൃതി മന്ദന മത്സരത്തിൽ 52 പന്തുകളിൽ 54 റൺസ് നേടി.

ഇങ്ങനെ ഇന്ത്യ മത്സരത്തിൽ 9 വിക്കറ്റുകളുടെ തകർപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. മുൻപ് ഏകദിന പരമ്പരയിൽ പൂർണമായും പരാജയമറിഞ്ഞ ഇന്ത്യയെ സംബന്ധിച്ച് വളരെ ആശ്വാസം നൽകുന്ന വിജയമാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്. ഇത്തരം ഒരു മനോഭാവവുമായി വരും മത്സരങ്ങളിലും ഇറങ്ങാനാവും ഇന്ത്യ ശ്രമിക്കുക.

Previous articleഅവർ ഇന്ത്യൻ ബോളിങ്ങിലെ ത്രിമൂർത്തികൾ. ഒരുമിച്ചിറങ്ങിയാൽ എതിർ ടീം വിയർക്കുമെന്ന് സഹീർ ഖാൻ.
Next articleഇന്ത്യയ്ക്ക് ലോകകപ്പ് നേടാൻ അവരുടെ പരിചയസമ്പന്നത അനിവാര്യം. കോഹ്ലിയേയും രോഹിതിനെയും പിന്തുണച്ച് പിയുഷ് ചൗള.