ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ഏറെ ആധികാരികമായി തന്നെ സ്വന്തമാക്കിയിരുന്നു .പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ 227 റണ്‍സിന് പരാജയപ്പെടുത്തി തുടങ്ങിയ ഇംഗ്ലണ്ട് ചെപ്പോക്കിലെ രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി.പിന്നീട് അഹമ്മദാബാദില്‍ ഇന്ത്യയുടെ വിജയം 10 വിക്കറ്റിനും നാലാം മത്സരത്തില്‍ ഇന്നിംഗ്സിനും 25 റണ്‍സിനുമായിരുന്നു ടീം ഇന്ത്യയുടെ വിജയത്തേരോട്ടം
പരമ്പര നേട്ടത്തിനൊപ്പം കോഹ്‌ലിയും സംഘവും ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്കും പ്രവേശനം നേടിയിരുന്നു .
എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ടീം അവരാണെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയുവാൻ കഴിയില്ല എന്നാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ അഭിപ്രായപ്പെടുന്നത് .ഈ പരമ്പരയില്‍ ഇംഗ്ലണ്ടിനേക്കാള്‍ ഒരുപാട് മികച്ച മുന്നേറ്റം നടത്തിയ ടീമായിരുന്നു ഇന്ത്യ. അവസാന മൂന്നു ടെസ്റ്റുകളില്‍ അവര്‍ ഇംഗ്ലണ്ടിനെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തു എന്ന് പറഞ്ഞ വോൺ ഇന്ത്യയെ മികച്ച ടീം എന്ന് അംഗീകരിക്കാൻ തയ്യാറായില്ല.
“ഇന്ത്യ മികച്ച ഒരു ടീമാണ് .ഇനി ഇംഗ്ലണ്ടിലും പരമ്പര വിജയിക്കാനായാല്‍ ഒരു സംശയവും വേണ്ട ഈ യുഗത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീം ഇന്ത്യ തന്നെയാണെന്ന് നമുക്ക് യാതൊരു സംശയമില്ലാതെ പറയാം. പക്ഷെ സ്വിങ് ബോളുകള്‍ക്കെതിരേ എന്തെങ്കിലും ചെയ്യാനായാല്‍ മാത്രമേ ഇന്ത്യയെ അങ്ങനെ വിളിക്കുവാൻ കഴിയൂവെന്നും ” വോന്‍ ട്വിറ്ററില്‍ കുറിച്ചു.