ടെസ്റ്റ്‌ പരമ്പര ആരാകും നേടുക :പ്രവചനവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വളരെ അധികം നിർണായകമാണ് വരാനിരിക്കുന്നതായ സൗത്താഫ്രിക്കൻ ടെസ്റ്റ്‌ പരമ്പര. ടെസ്റ്റ്‌ ലോക ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ ഈ വരുന്ന പരമ്പര ജയിക്കേണ്ടത് ഇന്ത്യൻ ടീമിനും ഒപ്പം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും വളരെ പ്രധാനമാണ്.നിലവിൽ ഏകദിന ക്യാപ്റ്റൻ പദവി നഷ്ടമായ വിരാട് കോഹ്ലിക്ക്‌ തന്റെ പ്രതാപകാലവും ബാറ്റിങ് ഫോമും തിരികെ പിടിക്കാനായി സൗത്താഫ്രിക്കൻ പരമ്പര ഒരു അവസരമാണ്.എന്നാൽ സൗത്താഫ്രിക്കൻ മണ്ണിൽ കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ഒരു ടെസ്റ്റ്‌ പരമ്പര ജയിക്കാൻ കഴിയാത്തത് ഇന്ത്യൻ ടീമിന് നിരാശയുടെ ഓർമകളാണ് നൽകുന്നത്.

എന്നാൽ വരാനിരിക്കുന്ന നിർണായക ടെസ്റ്റ്‌ പരമ്പരയിൽ ആരാകും ജയിക്കുക എന്നുള്ള അഭിപ്രായവുമായി ഇപ്പോൾ എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ്.ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ചരിത്രജയം പ്രവചിക്കുന്ന ഹർഭജൻ സിങ് എല്ലാ അർഥത്തിലും പരമ്പര നേടാനുള്ള മികവ് ഈ ഇന്ത്യൻ ടീമിനുണ്ടെന്നും അഭിപ്രായപെടുന്നു. ഏകദിന, ടെസ്റ്റ്‌ പരമ്പരകൾ ഉൾപ്പെടുന്ന പര്യടനത്തിനായി ഇന്ത്യൻ ടീം ഡിസംബർ 16നാണ് പറക്കുക.44 ദിവസം നീണ്ടുനിൽക്കുന്ന ബയോ ബബിളിൽ ഇന്ത്യൻ ടീം തുടരും. രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചായ ശേഷമുള്ള ആദ്യത്തെ വിദേശ പര്യടനമാണ്.

“സൗത്താഫ്രിക്കൻ ടീമിനെ നിങ്ങളെല്ലാം നോക്കൂ. അവർ അത്ര ശക്തമരല്ല. അതിനാൽ തന്നെ ഇന്ത്യൻ ടെസ്റ്റ്‌ ടീം ഈ പരമ്പര നേടാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.മുൻപ് നമ്മൾ കളിച്ചതായ സൗത്താഫ്രിക്കൻ ടീം പോലെ അത്ര ശക്തരല്ല ഇവർ. കൂടാതെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് ഏത് ബാറ്റിങ് നിരയെ വീഴ്ത്താനും സാധിക്കും. നമ്മൾ അത്‌ ഓസ്ട്രേലിയൻ പരമ്പരയിൽ അടക്കം കണ്ടതാണ്. അതിനാൽ തന്നെ ഇന്ത്യൻ ടീം അനായാസം പരമ്പര ജയിക്കാനുള്ള സാധ്യതകളും ഞാൻ കാണുന്നുണ്ട് “മുൻ താരം പ്രവചിച്ചു

Previous articleസർപ്രൈസ് ജയവുമായി കേരള ടീം :അടിച്ച് കസറി വിഷ്ണു വിനോദ്
Next articleതന്‍റെ മുന്നറിയിപ്പ് മണിക്കൂറുകള്‍ക്ക് ശേഷം ഗ്രൗണ്ടില്‍ സംഭവിച്ചു. അക്തര്‍ പറയുന്നു.