ഇന്ത്യ ലോകകപ്പിൽ ഫേവറേറ്റുകൾ ഒന്നുമല്ല. പോരായ്മകൾ ചൂണ്ടിക്കാട്ടി നാസർ ഹുസൈൻ.

20230917 171244 1

ഏകദിന ലോകകപ്പിന് മുൻപായുള്ള പ്രവചനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. സമീപകാലത്തെ ടീമുകളുടെ പ്രകടനങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്താണ് മുൻ താരങ്ങൾ ഏകദിന ലോകകപ്പ് ആര് നേടും എന്ന പ്രവചനത്തിൽ എത്തിച്ചേരുന്നത്. പല എക്സ്പേർട്ടുകളും ഇത്തരം പ്രവചനങ്ങളിൽ ഇന്ത്യയെയാണ് ഫേവറേറ്റുകളായി തിരഞ്ഞെടുക്കുന്നത്.

തങ്ങളുടെ നാട്ടിൽ കളിക്കുന്നതിന്റെ ആധിപത്യം ഇന്ത്യൻ ടീമിന് വന്നുചേരും എന്ന് പലരും വിധിയെഴുതുന്നു. എന്നാൽ ഇന്ത്യൻ പിച്ചുകളിൽ കളിച്ച വിദേശ താരങ്ങൾക്കുള്ള പരിചയസമ്പന്നതയും പല മുൻ താരങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യൻ മണ്ണിലാണ് മത്സരങ്ങൾ നടക്കുന്നതെങ്കിലും ഇന്ത്യയെ ഫേവറേറ്റുകൾ എന്ന് വിളിക്കാൻ സാധിക്കില്ല എന്നാണ് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ ഇപ്പോൾ പറയുന്നത്.

“ടൂർണമെന്റിന്റെ ആതിഥേയർ എന്ന നിലയിൽ ഇന്ത്യ ഫേവറേറ്റുകൾ തന്നെയാണ്. എന്നാൽ ഇന്ത്യയെ തീർത്തും ഫേവറേറ്റുകൾ എന്ന് പറയാനും സാധിക്കില്ല. കാരണം ഇത്തവണത്തെ ഇന്ത്യയുടെ എതിരാളികളെല്ലാം അതിശക്തന്മാർ തന്നെയാണ്. എല്ലാ ടീമുകളും തകർപ്പൻ താരനിരയുമായാണ് 2023 ഏകദിന ലോകകപ്പിന് തയ്യാറായിരിക്കുന്നത്. ഇന്ത്യൻ ടീമിലും മികച്ച താരങ്ങളുണ്ട്. ഇന്ത്യൻ ടീമിലേക്ക് വരുമ്പോൾ നിലവിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കുന്ന ബാറ്റർമാരായ രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിനൊപ്പമുണ്ട്.

തിരിച്ചുവരവിൽ ബൂമ്ര ഒരു തട്ടുപൊളിപ്പൻ പ്രകടനമാണ് ഇതുവരെ കാഴ്ച വെച്ചിട്ടുള്ളത്. ബാറ്റിങ്ങിലും കൃത്യമായ സന്തുലിതാവസ്ഥ പാലിക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ഇന്ത്യ എന്ന കാര്യത്തിൽ സംശയമില്ല.”- നാസർ ഹുസൈൻ പറയുന്നു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

ഇന്ത്യൻ ടീമിന്റെ ചില പോരായ്മകളും ചൂണ്ടിക്കാണിക്കാൻ നാസർ മറന്നില്ല. “നമുക്ക് ഇന്ത്യൻ ടീമിലേക്ക് ഒന്ന് ശ്രദ്ധിക്കാം. ഇന്ത്യയുടെ ബാറ്റർമാർ ആരും തന്നെ പന്തെറിയുകയില്ല. മാത്രമല്ല ഇന്ത്യയുടെ ബോളർമാർ ബാറ്റ് ചെയ്യുകയുമില്ല. ഇംഗ്ലണ്ടും ഓസ്ട്രേലിയയും പോലെയുള്ള ടീമുകളെ പരിശോധിച്ചാൽ ഒരുപാട് ഓൾറൗണ്ടർമാർ അവരുടെ ടീമിലുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് അത്രയധികം ഓൾറൗണ്ടർമാരില്ല. സമ്മർദ്ദമേറിയ മത്സരങ്ങളിൽ ഭയമില്ലാതെ ബാറ്റ് ചെയ്യാൻ ഇന്ത്യ തയ്യാറെടുക്കേണ്ടതുണ്ട്.”- നാസർ ഹുസൈൻ കൂട്ടിച്ചേർക്കുന്നു.

നിലവിൽ വളരെ ആധികാരികപരമായ രീതിയിൽ ഏഷ്യകപ്പ് സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഏകദിന ലോകകപ്പിനായി എത്തുന്നത്. ഏഷ്യാകപ്പിന്റെ ഫൈനലിൽ ശ്രീലങ്കയെ അടിച്ചു തൂക്കി 10 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ ഓസ്ട്രേലിയൻ ടീമിനെതിരെയാണ് നടക്കുന്നത്. ശേഷമാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. എന്തായാലും ഏഷ്യാകപ്പിന് ശേഷം വലിയ ആത്മവിശ്വാസത്തിൽ തന്നെയാണ് ഇന്ത്യ. ഈ പ്രകടനം ലോകകപ്പിലും ആവർത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയും ഇന്ത്യൻ ടീമിനുണ്ട്.

Scroll to Top