“ഇന്ത്യ ഈ ബാറ്റിങ് ശൈലി തുടരും. ബാസ്ബോൾ രീതിയിൽ കളിക്കില്ല.”- സൂചന നൽകി ബാറ്റിംഗ് കോച്ച്.

converted image 2

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആദ്യ മത്സരത്തിലെ പരാജയം ഇന്ത്യയെ വളരെയധികം ബാധിച്ചിട്ടുണ്ട്. മത്സരത്തിൽ 28 റൺസിന്റെ പരാജയമാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ ഏറ്റുവാങ്ങിയത്.

ഇന്ത്യയിലെ സ്പിന്നിംഗ് സാഹചര്യത്തിലും തങ്ങളുടെ സ്വതസിദ്ധമായ ബാസ്ബോൾ തന്ത്രമായിരുന്നു ഇംഗ്ലണ്ടിനെ ആദ്യ മത്സരത്തിൽ വിജയിപ്പിച്ചത്. ശേഷം ഇന്ത്യയും അത്തരത്തിൽ ബാസ്ബോൾ തന്ത്രം തിരഞ്ഞെടുക്കുമോ എന്ന രീതിയിലുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു.

converted image 4

ഇതിന് ഇപ്പോൾ കൃത്യമായി മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ. ഒരു കാരണവശാലും ഇന്ത്യ ബാസ്ബോൾ പോലെയുള്ള തന്ത്രങ്ങൾ കൈക്കൊള്ളില്ലെന്നും, തങ്ങളുടെ പരമ്പരാഗത രീതിയിൽ കളിക്കാനാണ് ശ്രമിക്കുന്നതെന്നും റാത്തോർ പറഞ്ഞു.

ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ വമ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഓലി പോപ്പ് കാഴ്ചവച്ചത്. ഇത് ഇന്ത്യയുടെ പരാജയത്തിൽ വലിയ കാരണമായി മാറി. മത്സരത്തിൽ ഇന്ത്യൻ സ്പിന്നർമാർക്കെതിരെ സ്വീപ്പുകളും റിവേഴ്സ് സ്വീപ്പുകളുമായി പോപ്പ് അടക്കമുള്ള ബാറ്റർമാർ രംഗത്ത് വന്നിരുന്നു.

ബാസ്ബോൾ തന്ത്രം ഇംഗ്ലണ്ട് പൂർണമായും പ്രയോഗിച്ചപ്പോൾ ഇന്ത്യൻ സ്പിന്നർമാർ അടിയറവ് പറയുകയായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഈ തന്ത്രം വിജയകരമായി നടപ്പിലാക്കിയെങ്കിലും തങ്ങൾക്ക് അത് സാധിക്കില്ല എന്നാണ് ഇന്ത്യൻ ബാറ്റിംഗ് കോച്ചിന്റെ പക്ഷം.

Read Also -  സഞ്ജുവിനെയും അഭിഷേകിനെയും ടീമിലെടുക്കാത്തതിന്റെ കാരണം പറഞ്ഞ് ചീഫ് സെലക്ടര്‍.

ഇത്തരത്തിൽ സ്വീപ്പുകളും റിവേഴ്സ് സ്വീപ്പുകളും ടെസ്റ്റ് ക്രിക്കറ്റിൽ പ്രയോഗിക്കുക എന്നത് അല്പം പ്രയാസമുള്ളതും തയ്യാറെടുപ്പുകൾ ആവശ്യമായതുമായതുമാണ് എന്ന് റാത്തോർ പറഞ്ഞു.

“ഇത്തരത്തിലുള്ള ബാറ്റിംഗ് തന്ത്രങ്ങൾ അത്ര എളുപ്പം നമുക്ക് ശ്രമിക്കാൻ സാധിക്കുന്നതല്ല. അതിനായി വലിയ രീതിയിലുള്ള തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഇത്തരം ഷോട്ടുകൾ മത്സരത്തിൽ കളിക്കുകയാണെങ്കിൽ അത് നമുക്ക് ഒരുപാട് ഗുണം ചെയ്യും എന്ന കാര്യം ഉറപ്പാണ്.”

“പക്ഷേ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് പരമ്പരാഗത രീതിയിൽ തന്നെയാണ് കളിക്കാൻ ശ്രമിക്കുന്നത്. നമ്മുടെ ശക്തമായ രീതിയിൽ പരമ്പരാഗത മനോഭാവം നമ്മൾ ഉപയോഗിക്കും. വ്യത്യസ്തമായ ശൈലികൾ നമ്മൾക്ക് പ്രയാസകരമായിരിക്കും.”- റാത്തോർ പറഞ്ഞു.

ആദ്യ മത്സരത്തിലെ ഇന്ത്യൻ ബാറ്റർമാരുടെ പരാജയം വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. ശുഭമാൻ ഗിൽ, ശ്രേയസ് അയ്യർ തുടങ്ങിയവർ കുറച്ചു കൂടി കാര്യക്ഷമതയോടെ ബാറ്റിംഗിനെ നോക്കി കാണേണ്ടതുണ്ട് എന്ന് മുൻ താരങ്ങൾ പോലും വിമർശനം ഉന്നയിച്ചിരുന്നു.

എന്തായാലും വിശാഖപട്ടണത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരം ഈ താരങ്ങളെയൊക്കെ സംബന്ധിച്ചും വലിയ നിർണായകമാണ്. മാത്രമല്ല മത്സരത്തിൽ വിജയം നേടി വലിയൊരു തിരിച്ചുവരവിനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Scroll to Top