ഇത് ചരിത്രത്തിൽ ആദ്യം: ക്യാപ്റ്റൻ രോഹിത്തിന് അപൂർവ്വ നേട്ടം

വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ മൂന്നില്‍ മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്‌. മൂന്നാം ഏകദിനത്തിൽ ആൾറൗണ്ട് മികവ് പുറത്തെടുത്താണ് ഇന്ത്യൻ ടീം 96 റൺസിന്‍റെ വിജയം കരസ്ഥമാക്കിയത്. നേരത്തെ ആദ്യത്തെ രണ്ട് ഏകദിന മത്സരത്തിലും ആധികാരിക ജയം നേടിയ ഇന്ത്യൻ ടീം ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരെ ചരിത്രത്തിൽ ആദ്യമായി ഒരു ഏകദിന പരമ്പര തുത്തുവാരി.വിരാട് കോഹ്ലി, ധോണി അടക്കമുള്ള ലിമിറ്റെഡ് ഓവർ നായകൻമാർക്ക് പോലും നേടാൻ കഴിയാത്ത വൈറ്റ് വാഷ് നേട്ടമാണ് രോഹിത് ശർമ്മ സ്ഥിര നായകനായി നിയമിതനായ ആദ്യത്തെ പരമ്പരയിൽ നേടിയത്.

നേരത്തെ ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, സിംബാബ്വെ, ശ്രീലങ്ക ടീമുകൾക്ക് എതിരെയാണ് ഇന്ത്യൻ ടീം ഏകദിന പരമ്പര തൂത്തുവാരിയിട്ടുള്ളത്. ഈ പരമ്പര ജയത്തോടെയാണ് അപൂർവ്വ നേട്ടത്തിലേക്ക് സ്ഥാനം നേടുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്നത്തെ ജയത്തോടെ വെസ്റ്റ് ഇൻഡീസ് ടീമിനെ വൈറ്റ് വാഷ് ചെയ്ത ഇന്ത്യൻ സംഘം 2017ന് ശേഷം ആദ്യമായിട്ടാണ് ഈ ഒരു നേട്ടത്തിലേക്ക് എത്തുന്നത്.2017ൽ ശ്രീലങ്കക്ക് എതിരെ ഇന്ത്യൻ ടീം പരമ്പര തൂത്തുവാരിയിരുന്നു. കൂടാതെ 2014ന് ശേഷം നാട്ടിൽ ആദ്യമായിട്ടാണ് ഇന്ത്യൻ ടീം ഒരു പരമ്പര തൂത്തുവാരുന്നത്.

20220211 221717

അതേസമയം പതിമൂന്നാമത്തെ തവണ മാത്രം ഇന്ത്യൻ ടീം ഏകദിനത്തിൽ നയിക്കുന്ന രോഹിത് ശർമ്മ ഇതിനകം 11ആം ജയത്തിലേക്ക് ഇന്ത്യയെ നയിച്ചു. മത്സരത്തിൽ 80 റൺസ്‌ അടിച്ച ശ്രേയസ് അയ്യർ കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയപ്പോൾ 9 വിക്കെറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണ പരമ്പരയിലെ മാൻ ഓഫ് ദി സീരീസായി മാറി.

Previous articleപതിവ് ആവര്‍ത്തിച്ചു രോഹിത് ശര്‍മ്മ. ഇത്തവണ ട്രോഫി കൈമാറിയത് യുവ താരത്തിനു
Next articleകോഹ്ലിക്ക് ആത്മവിശ്വാസം വേണമെന്നോ ? വേണമെങ്കില്‍ വേറെ ആര്‍ക്കെന്ന് രോഹിത് ശര്‍മ്മയുടെ മറു ചോദ്യം