2 സർപ്രൈസ് മാറ്റങ്ങളുമായി ഇന്ത്യ.. സഞ്ജുവിന് വീണ്ടും അവസരം. മറ്റൊരു യുവതാരവും ടോപ് ഓർഡറിൽ.

F2OhZHtW0AAOzhQ scaled

വിൻഡിസിനെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിംഗ് തെരഞ്ഞെടുത്തു. മത്സരത്തിൽ പ്രധാനമായും രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ തിളങ്ങാൻ സാധിക്കാതിരുന്ന പേസർ ഉമ്രാൻ മാലിക്കിനെയും, രണ്ടാം മത്സരത്തിൽ തീർത്തും പരാജയമായി മാറിയ അക്ഷർ പട്ടേലിനേയും ഇന്ത്യ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരക്കാരായ യുവതാരം ഋതുരാജ് ഗെയ്ക്വാഡും ജയദേവ് ഉനാദ്കട്ടും ഇന്ത്യക്കായി മൂന്നാം മത്സരത്തിൽ കളിക്കും.

അതേസമയം മൂന്നാം മത്സരത്തിലും വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാം മത്സരത്തിൽ പരാജയമറിഞ്ഞെങ്കിലും ആ പരീക്ഷണം മൂന്നാം മത്സരത്തിലും തുടരാനാണ് ഇന്ത്യ തയ്യാറാകുന്നത്. മറുവശത്ത് വിൻഡീസ് തങ്ങളുടെ വിജയനിരയെ തന്നെയാണ് വീണ്ടും അണിനിരത്തിയിരിക്കുന്നത്. തങ്ങളുടെ ടീമിൽ യാതൊരു മാറ്റവും ഇല്ലാതെയാണ് ഈ മത്സരത്തിലും വിൻഡിസ് തയ്യാറായിരിക്കുന്നത്.

മലയാളി താരം സഞ്ജു സാംസനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരമാണ് ട്രിനിഡാഡീൽ നടക്കാൻ പോകുന്നത്. ഏകദിന ലോകകപ്പിന് മുൻപായി ഇന്ത്യ വിൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ സഞ്ജുവിന് അവസരം നൽകിയിരുന്നു. എന്നാൽ മത്സരത്തിൽ കേവലം 9 റൺസ് മാത്രം നേടാനെ സഞ്ജു സാംസണ് സാധിച്ചുള്ളൂ. ഈ സാഹചര്യത്തിൽ അവസാന മത്സരത്തിൽ തിളങ്ങിയാൽ മാത്രമേ സഞ്ജുവിന് ലോകകപ്പ് സ്ക്വാഡിലേക്ക് പ്രതീക്ഷ വയ്ക്കാൻ പോലും സാധിക്കു.

Read Also -  സഞ്ചുവിന് ലോകകപ്പ് സ്വപനങ്ങള്‍ മറക്കാം. റിസര്‍വ് നിരയില്‍ മാത്രം സ്ഥാനം. റിപ്പോര്‍ട്ട്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ആധികാരികമായ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ദയനീയമായ പരാജയം ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നു. ഇത് ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ പരമ്പര സമനിലയിലാണ്. അതിനാൽ തന്നെ അവസാന മത്സരത്തിൽ ഒരു വമ്പൻ വിജയം നേടി പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. അങ്ങനെയെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പിനു മുന്നോടിയായി പൂർണ്ണമായ ആത്മവിശ്വാസത്തിൽ എത്താൻ സാധിക്കൂ

Scroll to Top