ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. സഞ്ചു സാംസണ്‍ ടീമില്‍

ശ്രീലങ്കക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ഡസുന്‍ ഷനക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്ലും ശിവം മാവിയും ഇന്ത്യന്‍ ടി20 ടീമില്‍ അരങ്ങേറി. മലയാളി താരം സഞ്ചു സാംസണ്‍ ടീമില്‍ ഇടം നേടി.

Sri Lanka XI: D Shanaka (c), P Nissanka, K Mendis (wk), D De Silva, C Asalanka, B Rajapaksa, W Hasaranga, C Karunaratne, M Theekshana, K Rajitha, D Madushanka.

India XI: S Gill, I Kishan (wk), S Yadav, S Samson, Hardik Pandya (c), A Patel, D Hooda, H Patel, S Mavi, Y Chahal, U Malik

പ്രധാന സീനിയർ താരങ്ങൾ ഇല്ലാതെ പുതിയ പരീക്ഷണങ്ങളുമായി ടീം ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ ടി-ട്വന്റി പരമ്പരയിൽ ആദ്യ മത്സരത്തിന് ഇന്നിറങ്ങുന്നത്. രാത്രി 7 മുതല്‍ വാങ്കഡെയിലാണ് മത്സരം. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട് സ്റ്റാറിലും കാണാം

Previous articleസ്ട്രൈക്ക് റേറ്റ് കുറഞ്ഞ താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കും, ബാബറിനും റിസ്വാനും പണികൊടുക്കാൻ ഒരുങ്ങി ഷാഹിദ് അഫ്രീദി.
Next article5 റണ്‍സുമായി സഞ്ചു സാംസണ്‍ പുറത്ത്‌. നിരാശപ്പെടുത്തി മലയാളി താരം