ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യ. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കകെതിരെ ഇന്ന് ഇറങ്ങുന്നു.

ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. പാക്കിസ്ഥാനെതിരെ തോല്‍വി നേരിട്ട് എത്തുന്ന ഇന്ത്യക്ക് ഇനി മറ്റൊരു തോല്‍വികള്‍ ചിന്തിക്കാനാവില്ലാ. ഈ മത്സരവും തോറ്റല്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക്, മറ്റ് ടീമുകളുടെ ഫലങ്ങള്‍ നോക്കി വേണം ഫൈനലില്‍ എത്താന്‍.

മറുവശത്ത് മോശം തുടക്കം ലഭിച്ച് വിജയങ്ങളോടെ ശക്തമായി വരവറിയിച്ചിരിക്കുകയാണ് ശ്രീലങ്ക. അഫ്ഗാനിസ്ഥാനോട് കനത്ത പരാജയം ഏറ്റു വാങ്ങിയ ശ്രീലങ്ക, അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് സൂപ്പര്‍ ഫോറിലെത്തി. സൂപ്പര്‍ ഫോറില്‍ അഫ്ഗാനെ തോല്‍പ്പിച്ചാണ് ശ്രീലങ്ക, ഇന്ത്യയെ നേരിടാന്‍ എത്തുന്നത്.

302599118 5693544904000489 7191981267877031403 n

പാക്കിസ്ഥാനെതിരെ ഇന്ത്യ തോറ്റെങ്കിലും ആശ്വസിക്കാനുള്ള കാര്യങ്ങള്‍ ഉണ്ട്. മെല്ലപോക്കില്‍ വിമര്‍ശനം കേട്ട കെല്‍ രാഹുല്‍, അതിവേഗം റണ്‍സ് കണ്ടെത്തിയത് ഏറെ പ്രയോജനപ്പെട്ടിരിന്നു. വീരാട് കോഹ്ലി തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി നേടിയതും ഇന്ത്യക്ക് ശുഭ സൂചനയാണ്.

Fb0mz79acAELEIf

ആവേശ് ഖാന്‍ തിരിച്ചെത്തുന്നതോടെ ഇന്ത്യ പഴയ കോംമ്പിനേഷനിലേക്കെത്തിയേക്കും. റിഷഭ് പന്തിനു പകരം ദിനേശ് കാര്‍ത്തിക്ക് എത്താനും സാധ്യതയുണ്ട്.

India (probable): Rohit Sharma (capt), KL Rahul, Virat Kohli, Suryakumar Yadav, Dinesh Karthik/Rishabh Pant (wk), Hardik Pandya, Axar Patel, Bhuvneshwar Kumar, Avesh Khan, Arshdeep Singh, Yuzvendra Chahal

മത്സരം ഇന്ത്യന്‍ സമയം രാത്രി 7:30 നാണ് മത്സരം. തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സില്‍ കാണാം

Previous articleഎനിക്ക് നിന്നോട് മാത്രമേ പറയാനുള്ളു. അര്‍ഷദീപിനു പിന്തുണയുമായി മുഹമ്മദ് ഷാമി
Next articleഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും പൊട്ടിതെറി. വിരാട് കോഹ്ലിയുടെ വെളിപ്പടുത്തലിനെതിരെ ബിസിസിഐ