രക്ഷകനായി സൂര്യകുമാര്‍ യാദവ്. സൗത്താഫ്രിക്കകെതിരെ ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍

20221030 174956

ഐസിസി ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സൗത്താഫ്രിക്കകെതിരെ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടാനായത്. 49 ന് 5 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത് സൂര്യകുമാര്‍ യാദവായിരുന്നു. സൂര്യകുമാര്‍ യാദധവിനു മാത്രമാണ് 15 നു മുകളില്‍ സ്കോര്‍ ചെയ്യാനായത്.

20221030 174916

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ മെയ്ഡന്‍ ഓവര്‍ വഴങ്ങിയാണ് തുടങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (15) കെല്‍ രാഹുലും (9) സിക്സടിച്ച് തുടങ്ങിയെങ്കിലും ലുങ്കി എന്‍ഗീഡി പുറത്താക്കി. പിന്നാലെ വിരാട് കോഹ്ലിയും (12) ദീപക്ക് ഹൂഡയും (0) ഹര്‍ദ്ദിക്ക് പാണ്ട്യയും (2) പുറത്തായതോടെ ഇന്ത്യ 49 ന് 5 എന്ന നിലയിലായി.

ബാറ്റിംഗ് തുടര്‍ന്ന സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തികുമൊത്ത് അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.  അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ടില്‍ 44 റണ്ണും സൂര്യകുമാര്‍ യാദവാണ് അടിച്ചെടുത്തത്.

വെയ്ന്‍ പാര്‍ണലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 15 പന്തില്‍ നിന്നും 6 റണ്‍സാണ് കാര്‍ത്തിക് സ്കോര്‍ ചെയ്തത്.

See also  എന്റെ ക്രിക്കറ്റ് ജീവിതത്തിൽ സഹായിച്ചത് ധോണി. എനിക്ക് നൽകിയത് ഒരു ഉപദേശം മാത്രം. ജൂറൽ പറയുന്നു.
20221030 174936

പിന്നീടെത്തിയ അശ്വിന് (7) കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലാ. 19ാം ഓവറില്‍ സൂര്യ പുറത്തായി. 40 പന്തില്‍ 6 ഫോറും 3 സിക്സുമായി 68 റണ്‍സാണ് സൂര്യ സ്കോര്‍ ചെയ്തത്.

സൗത്താഫ്രിക്കക്കായി എന്‍ഗീഡി 4 ഉം പാര്‍ണെല്‍ 3 വിക്കറ്റും വീഴ്‌ത്തി.

Scroll to Top