മില്ലര്‍ – ഡീക്കോക്ക് പൊരുതി കീഴടങ്ങി. വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി

india vs south africa 2nd t20

സൗത്താഫ്രിക്കകെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കക്ക് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 16 റണ്‍സിന്‍റെ വിജയമാണ് ഗുവഹത്തിയില്‍ ഇന്ത്യ നേടിയത്

വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക ഒരു ഘട്ടത്തില്‍ 47 ന് 3 എന്ന നിലയിലായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന ഡേവിഡ് മില്ലര്‍ – ഡീക്കോക്ക് സംഖ്യമാണ് മുന്നോട്ട് കൊണ്ടുപോയത്. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഉയര്‍ത്തിയത്.

ഡീക്കോക്ക് റണ്‍സ് ഉയര്‍ത്താന്‍ പാടുപെട്ടപ്പോള്‍ ഡേവിഡ് മില്ലര്‍ അനായാസം ബൗണ്ടറികളും സിക്സുകളും കണ്ടെത്തി. 25 പന്തില്‍ ഫിഫ്റ്റി അടിച്ച മില്ലറിനു ശേഷം അക്സര്‍ പട്ടേലിനേ ബൗണ്ടറികള്‍ കണ്ടെത്തി ഡീക്കോക്കും ഫോമിലേക്ക് എത്തി.

19ാം ഓവറില്‍ അര്‍ഷദീപിനെ 26 റണ്‍സിനടിച്ച് അവസാന ഓവറില്‍ ജയിക്കാനായി 37 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിഞ്ഞ അക്സര്‍ 20 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളു

ഡേവിഡ് മില്ലര്‍ 47 പന്തില്‍ 106 റണ്‍സ് (8 ഫോറും 7 സിക്സും ) നേടിയപ്പോള്‍ ഡീക്കോക്ക് 48 പന്തില്‍ 69 റണ്‍സ് (3 ഫോറും 4 സിക്സും ) നേടി.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് സ്കോര്‍ ചെയ്തത്. ബാറ്റെടുത്തവരെല്ലാം തിളങ്ങിയ മത്സരത്തില്‍ കൂറ്റന്‍ സ്കോറാണ് ഉയര്‍ത്തിയത്. അഞ്ചു ഫോറും അഞ്ചു സിക്സും ഉൾപ്പെടെ 22 പന്തിൽ 61 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കെല്‍ രാഹുൽ 28 പന്തിൽ 57 റൺസെടുത്തു.

രോഹിത് ശര്‍മ്മ (37) വിരാട് കോഹ്ലി (49) ദിനേശ് കാര്‍ത്തിക് (17) എന്നിവരാണ് തകര്‍പ്പന്‍ പ്രകടനം നടത്തിയ മറ്റ് ബാറ്റര്‍മാര്‍. മൂന്നാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ – വിരാട് കോലി സഖ്യം ദക്ഷിണാഫ്രിക്കൻ പേസർമാരെ തലങ്ങും വിലങ്ങും പറത്തി. ഇരുവരും തകർത്തടിച്ചതോടെ 17.2 ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു. 102 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തത്

കേശവ് മഹാരാജ് ഒഴികെയുള്ള ദക്ഷിണാഫ്രിക്കൻ ബൗളർമാരെല്ലാം നന്നായി തല്ലുവാങ്ങി. വെയ്ൻ പാർനൽ നാല് ഓവറിൽ 54 റൺസും ലുങ്കി എൻഗിഡി 49 റൺസും കാഗിസോ റബാദ 57 റൺസും നോർക്കിയ മൂന്ന് ഓവറിൽ 41 റൺസും വഴങ്ങി.

Scroll to Top