കേരള മണ്ണില്‍ സൗത്താഫ്രിക്കന്‍ പരമ്പരക്ക് ഇന്ന് തുടക്കമാകും. പ്ലേയിങ്ങ് ഇലവനില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാകും

ഓസ്ട്രേലിയയില്‍ വച്ച് നടക്കുന്ന ലോകകപ്പിനു മുന്നോടിയായുള്ള അവസാന തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഇന്ത്യ. ലോകകപ്പിനു മുന്‍പായുള്ള അവസാന പരമ്പരയായ സൗത്താഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും. തിരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തിലാകും മത്സരം. മൂന്നു വര്‍ഷത്തിനു ശേഷമാണ് കേരള മണ്ണിലേക്ക് രാജ്യാന്തര ക്രിക്കറ്റ് മത്സരം എത്തുന്നത്.

ബാറ്റിംഗ് നിര ഫോമിലേക്കെത്തിയപ്പോള്‍ ബോളിംഗ് നിര റണ്‍ ധാരാളം വഴങ്ങുന്നതാണ് ഏറെ അലട്ടുന്നത്. പരിക്കില്‍ നിന്നും തിരിച്ചെത്തിയ ജസ്പ്രീത് ബുംറയും 50 റണ്‍സ് വഴങ്ങിയിരുന്നു. മുഹമ്മദ് ഷാമി കോവിഡ് ബാധിച്ചതിനാല്‍ ടീമിനൊപ്പം ഇല്ലാ. കൂടാതെ ഭുവനേശ്വര്‍ കുമാറും ഹര്‍ദ്ദിക്ക് പാണ്ട്യയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ആയതിനാല്‍ അവരും പരമ്പരയില്‍ ഉണ്ടാകില്ലാ.

അതിനാല്‍ ജസ്പ്രീത് ബുംറയോടൊപ്പം അര്‍ഷദീപ് സിങ്ങ് ബോളിംഗില്‍ എത്താനാണ് സാധ്യത. മൂന്നാം പേസറായി ഹര്‍ഷല്‍ പട്ടേലും ഉണ്ടാകും. ഹര്‍ദ്ദിക്ക് പാണ്ട്യ ഇല്ലാത്തതിനാല്‍ റിഷഭ് പന്തിനും പ്ലേയിങ്ങ് ഇലവനില്‍ അവസരം ലഭിക്കും.

ഇന്ത്യ സാധ്യത ഇലവന്‍ – രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്

ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സ്, ഹോട്ട്സ്റ്റാര്‍ എന്നിവയില്‍ കാണാം