അവസാനം വരെ സഞ്ചു സാംസണ്‍ പൊരുതി. ത്രില്ലിങ്ങ് പോരാട്ടത്തില്‍ സൗത്താഫ്രിക്കക്ക് വിജയം

sanju samson vs sa

ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയവുമായി സൗത്താഫ്രിക്ക . സൗത്താഫ്രിക്ക ഉയര്‍ത്തിയ 250 റന്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 40 ഓവറില്‍ 240 റണ്‍സില്‍ എത്താനാണ് കഴിഞ്ഞുള്ളു. 9 റണ്‍സിനണ് സൗത്താഫ്രിക്കയുടെ വിജയം. മഴകാരണം മത്സരം 40 ഓവറാക്കി ചുരുക്കിയിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലേ ധവാന്‍ (4) ഗില്‍ (3) ഗെയ്ക്വാദ് (19) ഇഷാന്‍ കിഷന്‍ (20) എന്നിവരെ നഷ്ടമായി . 51 ന് 4 എന്ന നിലയില്‍ നിന്നും ശ്രേയസ്സ് അയ്യര്‍ കൗണ്ടര്‍ അറ്റാക്കിങ്ങ് നടത്തി. മറ്റുള്ളവര്‍ ബുദ്ധിമുട്ടിയ പിച്ചില്‍ 33 പന്തുകളില്‍ നിന്നും ശ്രേയസ്സ് അയ്യര്‍ ഫിഫ്റ്റി തികച്ചു. എന്നാല്‍ 4 പന്തുകള്‍ കഴിഞ്ഞ് അയ്യര്‍ പുറത്തായി.

പിന്നീട് ഒത്തുചേര്‍ന്ന സഞ്ചു സാംസണും – താക്കൂറും ചേര്‍ന്ന് സ്ട്രൈക്ക് കൈമാറി അവസാനത്തേക്ക് കൊണ്ടുപോയി. 6 ഓവറില്‍ 82 റണ്‍സ് വേണമെന്നിരിക്കെ എന്‍ഗീഡിയെ സിക്സടിച്ച് സഞ്ചു സാംസണ്‍ തുടങ്ങി. അടുത്ത ഓവറില്‍ തന്‍റെ കരിയറിലെ രണ്ടാം ഏകദിന ഫിഫ്റ്റി 49 പന്തില്‍ നിന്നും നേടി. ഷംസിയെ തുടര്‍ച്ചയായ രണ്ട് ഫോറുകള്‍ അടിച്ചു. റബാഡയെ ഇരട്ട ഫോറടിച്ച് താക്കൂറും ബാറ്റിംഗ് ഗിയര്‍ മാറ്റി. എന്നാല്‍ എന്‍ഗീഡിയുടെ ഓവറില്‍ 31 പന്തില്‍ 33 റണ്‍സ് നേടിയ താക്കൂര്‍ പുറത്തായി.തൊട്ടടുത്ത പന്തില്‍ കുല്‍ദീപും പുറത്തായി.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

അവസാന 2 ഓവറില്‍ വിജയിക്കാനായി 37 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. റബാഡ എറിഞ്ഞ ഓവറില്‍ 7 റണ്‍സും 2 വിക്കറ്റും വീണു. അതോടെ അവസാന ഓവറില്‍ വിജയത്തിനു 30 റണ്‍സ് വേണമായിരുന്നു. ഷംസിയെ സിക്സും മൂന്നും ഫോറും അടിച്ച് വിജയത്തിനടുത്ത് എത്തിക്കാനേ സഞ്ജുവിന് കഴിഞ്ഞുള്ളു

സഞ്ചു സാംസണ്‍ 63 പന്തില്‍ നിന്നും 9 ഫോറും 3 സിക്സും ഉള്‍പ്പെടെ 86 റണ്‍സ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 40 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് നേടിയത്. അര്‍ദ്ധസെഞ്ചുറിയുമായി ക്ലാസന്‍ – മില്ലര്‍ എന്നിവരുടെ പ്രകടനമാണ് സൗത്താഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്.

ഓപ്പണിംഗില്‍ ജന്നെമന്‍ മലാന്‍ (22)- ഡി കോക്ക് (48) സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. താക്കൂര്‍ കൂട്ടുകെട്ട് പൊളിച്ചതോടെ വിക്കറ്റുകള്‍ തുടരെ തുടരെ വീണു. ബവൂമ (8), എയ്ഡന്‍ മാര്‍ക്രം (0) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ സൗത്താഫ്രിക്ക 110 ന് 4 എന്ന നിലയിലായി.

പിന്നീട് ഒത്തുചേര്‍ന്ന ക്ലാസന്‍ – ഡേവിഡ് മില്ലര്‍ സംഖ്യം 139 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

65 പന്തില്‍ നിന്നാണ് ക്ലാസന്‍ 74 റണ്‍സെടുത്തത്. ആറ് ഫോറും രണ്ട് സിക്‌സും ഇന്നിഗ്‌സില്‍ ഉള്‍പ്പെടുന്നു. മില്ലര്‍ 63 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 75 റണ്‍സ് നേടി ടോപ്പ് സ്കോററായി.

Scroll to Top