2022 ലെ ഏഷ്യാ കപ്പിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. ആഗസ്റ്റ് 27 ന് ദുബായിൽ വെച്ച് ശ്രീലങ്ക അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടുന്നതോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ആഗസ്റ്റ് 28 നാണ് ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടം. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ 10 വിക്കറ്റ് വിജയച്ചിനു ശേഷം 10 മാസത്തിന് ശേഷമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.
പുതിയ ക്യാപ്റ്റൻ, പരിശീലകൻ തുടങ്ങി ഒട്ടേറെ മാറ്റങ്ങളുമായാണ് ഇന്ത്യ എത്തുന്നത്. മികച്ച യുവതാരങ്ങളും ഇന്ത്യയുടെ ശേഖരത്തിലുണ്ട്. പക്ഷേ ഇന്ത്യന്‍ ടീമില്‍ പരിചയ സമ്പന്നനായ ജസ്പ്രീത് ബുംറ പരക്കേറ്റ് പുറത്താണ്. മത്സരത്തിലെ സാധ്യതകള്‍ വിലയിരുത്തി പരിക്കേറ്റ കളിക്കാരുടെ ഒരു ചെറിയ പട്ടിക കനേരിയ ചൂണ്ടിക്കാട്ടി.
“പറയാൻ കുറച്ച് നേരത്തെയാണ്. സിംബാബ്‌വെ പരമ്പരയിൽ കെ എൽ രാഹുലിന്റെ ഫോം കാണാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അദ്ദേഹം പരിക്കിൽ നിന്ന് തിരിച്ചെത്തുകയാണ്. പുറകിലെ പരിക്കിൽ നിന്ന് മോചിതനായ രോഹിത് ശർമ്മയെക്കുറിച്ചും ചോദ്യം നിലനില്‍ക്കുകയാണ്. പാകിസ്ഥാൻ ടീമിൽ, നസീം ഷാ കാൽമുട്ടിനേറ്റ പരിക്കും ഷഹീൻ ഷാ അഫ്രീദിയുടെ ഫിറ്റ്‌നസ് പ്രശ്‌നവും ഉണ്ട്.” കനേരിയ ഇന്ത്യ ടുഡേയോട് പറഞ്ഞു.
പാകിസ്ഥാനിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യക്ക് മികച്ച ബൗളിംഗ് കോമ്പിനേഷനുണ്ടെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ അഭിപ്രായപ്പെട്ടു. പേസ് ബൗളർ ഷഹീൻ അഫ്രീദി ഒഴികെ പാക്കിസ്ഥാന് ഇപ്പോൾ യഥാർത്ഥ വിക്കറ്റ് പിക്കിംഗ് ഓപ്ഷനില്ലെന്ന് കനേരിയ പറഞ്ഞു.
“ഇപ്പോൾ, ഇന്ത്യയ്ക്ക് ആ സ്വാധീനമുണ്ട്, അവർക്ക് തിരിച്ചുവരാൻ കഴിയും, കാരണം അവർ ടി20 ക്രിക്കറ്റ് നന്നായി കളിക്കുന്നു. 60 ശതമാനം വിജയം ഇന്ത്യക്കാണ്. ” കനേരിയ പറഞ്ഞു. ബൗളിംഗ് ശക്തി കാരണമാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു
“രവിചന്ദ്രൻ അശ്വിൻ, ബിഷ്‌ണോയ്, ചാഹൽ, ജഡേജ എന്നിവര്‍ അടങ്ങുന്ന ഇന്ത്യന്‍ സ്പിൻ ബൗളിംഗ് ലോകോത്തരമാണ്. ഒപ്പം ഫാസ്റ്റ് ബൗളർമാരായ ഭുവനേശ്വർ കുമാറും അർഷ്ദീപ് സിങ്ങും ഇന്ത്യൻ ടീമിന് വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നവരാണ്. പാകിസ്ഥാൻ അവരുടെ ബൗളിംഗ് ഡിപ്പാർട്ട്‌മെന്റ് നോക്കണം, ഷഹീൻ ഷാ അഫ്രീദി ഇല്ലെങ്കിൽ ആരാണ് അവനു വേണ്ടി വരുക? അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ നിലവിൽ സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയിൽ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ കളിക്കുകയാണ്, അതേ സമയം പാകിസ്ഥാൻ നെതർലൻഡ്‌സുമായി ഏകദിന പരമ്പരയിലാണ് പങ്കെടുക്കുന്നത്.