ഏഷ്യ കപ്പിലെ ഇന്ത്യ – പാക്ക് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബോളിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ ദഹാനിക്ക് പകരം ഹസനിന്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നിരയിലും മാറ്റങ്ങളുണ്ടായി.
ഹര്‍ദ്ദിക്ക് പാണ്ട്യ തിരിച്ചെത്തിയപ്പോള്‍ ദീപക്ക് ഹൂഡയും രവി ബിഷ്ണോയിക്കും അവസരം കിട്ടി. കാര്‍ത്തിക്, ജഡേജ, ആവേശ് ഖാന്‍ എന്നിവരാണ് പുറത്തായത്.
India (Playing XI): KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Deepak Hooda, Hardik Pandya, Bhuvneshwar Kumar, Ravi Bishnoi, Yuzvendra Chahal, Arshdeep Singh
Pakistan (Playing XI): Mohammad Rizwan(w), Babar Azam(c), Fakhar Zaman, Khushdil Shah, Iftikhar Ahmed, Shadab Khan, Asif Ali, Mohammad Nawaz, Haris Rauf, Mohammad Hasnain, Naseem Shah
പാക്കിസ്ഥാനെയും ഹോങ്കോങ്ങിനെയും തോല്‍പ്പിച്ചാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തുന്നത്. മറുവശത്ത് ആദ്യ മത്സരം തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ തകര്‍ത്താണ് പാക്കിസ്ഥാന്‍ വരുന്നത്.
മത്സരം 7.30 നാണ് ആരംഭിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്ട്സ് ചാനലുകളില്‍ തത്സമയം കാണാം