വീണ്ടും സൂര്യ ഷോ. സെഞ്ചുറിയമായി ന്യൂസിലന്‍റ് ബോളിംഗിനെ ചിന്നഭിന്നമാക്കി ഇന്ത്യന്‍ 360

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. സെഞ്ചുറിയുമായി സൂര്യയാണ് ഇന്ത്യയുടെ ടോപ്പ് സ്കോററായത്.

ഓപ്പണിംഗില്‍ ഇഷാന്‍ കിഷനും – റിഷഭ് പന്തുമാണ് എത്തിയത്. എന്നാല്‍ ഇരുവര്‍ക്കും മികച്ച തുടക്കം നല്‍കാനായില്ലാ. പവർപ്ലേയിൽ ലോകകപ്പിലെ അതേ സമീപനമാണ് ഇന്ത്യൻ ടീമിൽ നിന്നുണ്ടായത്. പവർപ്ലേ ഓവറുകളിൽ 42 റൺസ് മാത്രമാണ് ഇന്ത്യ സ്കോര്‍ ചെയ്തത്‌. കൂടാതെ 13 പന്തിൽ 6 റൺസ് നേടിയ പന്തിന്‍റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.

മഴ ഇടക്ക് കളി തടസ്സപ്പെടുത്തി. മഴക്ക് ശേഷം കളി പുനരാരംഭിച്ചതിനു ശേഷം ഇഷാന്‍റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 5 ഫോറും 1 സിക്സും സഹിതം 36 റണ്‍സാണ് നേടിയത്.

പിന്നാലെ എത്തിയ ശ്രേയസ്സ് അയ്യര്‍ (13) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും നീര്‍ഭാഗ്യകരമായി ഹിറ്റ് വിക്കറ്റായി മടങ്ങി. മറുവശത്ത് സൂര്യകുമാര്‍ യാദവ് പതിവുപോലെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ഉയര്‍ത്തി.

20221120 135835

49 ബോളിലാണ് സൂര്യയുടെ കരിയറിലെ രണ്ടാം സെഞ്ചുറി പിറന്നത്. സൂര്യയുടെ ഓരോ ഷോട്ടും കണ്ട് നിസ്സഹായതോടയാണ് ന്യൂസിലന്‍റ് ബോളര്‍മാര്‍ നോക്കി നിന്നത്. 51 പന്തില്‍ 11 ഫോറും 7 സിക്സുമായി 111 റണ്‍സാണ് സൂര്യ നേടിയത്.

ഹര്‍ദ്ദിക്ക് പാണ്ട്യ (13) ദീപക്ക് ഹൂഡ (0) സുന്ദര്‍ (0) എന്നിവരെ പുറത്താക്കി സൗത്തി ഹാട്രിക്ക് നേടി.