ന്യൂസിലന്‍റ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സ് വിജയലക്ഷ്യം അനായാസം ടോം ലതാം – കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ടിലൂടെ 47.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടെത്തി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍റിനായി ഫിന്‍ അലനും (22) കോണ്‍വേയും ചെറിയ സ്കോറില്‍ പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 68 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ഡാരില്‍ മിച്ചലും (11) പോയതോടെ ന്യൂസിലന്‍റ് 88 ന് 3 എന്ന നിലയിലായത്. പിന്നീടാണ് ടോം ലതാം -വില്യംസണ്‍ സംഖ്യം ഒന്നിച്ചത്.
ഇരുവരും ഇന്ത്യന്‍ ബൗളിംഗിനെ ധൈര്യത്തോടെ നേരിട്ട് സ്കോര്‍ ബോര്‍ഡിലേക്കെ് റണ്‍സുകള്‍ എത്തിച്ചു. മധ്യ ഓവറുകളില്‍ ഇരുവര്‍ക്കുമെതിരെ ഒന്നും ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ലാ.
70 പന്തില്‍ 77 എന്ന നിലയിലായിരുന്നു ടോം ലതാം താക്കൂറിന്‍റെ ഓവറില്‍ 1 സിക്സും 4 ഫോറുമടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നീട് ഇരുവരും ചേര്‍ന്ന് അനായാസം ലക്ഷ്യത്തില്‍ എത്തിച്ചു. അപരാജിത നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 211 റണ്‍സ് കൂട്ടിചേര്‍ത്തു
ടോം ലതാം 104 പന്തില്‍ 19 ഫോറും 5 സിക്സുമായി 145 റണ്‍സ് നേടി. നായകന്‍ കെയിന്‍ വില്യംസണ്‍ 98 പന്തില്‍ 7 ഫോറും 1 സിക്സുമായി 94 റണ്‍സ് നേടി.
നായകൻ ശിഖർ ധവാൻ, സഹ ഓപ്പണിങ് ബാറ്റർ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യർ എന്നിവരുടെ ഫിഫ്റ്റിയുടെ മികവിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ മിന്നൽ പ്രകടനം നടത്തിയ വാഷിങ്ടൻ സുന്ദറാണ് കളിയുടെ ഗതി മാറ്റിയത്. അവസാന പത്തോവറില്‍ 96 റൺസും അവസാന അഞ്ചോവറില്‍ 56 റൺസും നേടിയാണ് ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 306 റണ്‍സ് നേടിയത്.
സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റൺസ് നേടി നിർണായക പ്രകടനം നടത്തി. ഇന്ത്യക്കായി ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് 124 റൺസ് ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. കീവിസിനായി ഫെർഗൂസൻ 10 ഓവറിൽ 59 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ടിം സൗത്തി 10 ഓവറില്‍ 73 റണ്‍സിസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.