ന്യൂസിലന്റിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനു ടോസ് വീണു. ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ന്യൂസിലന്റ് നിരയില്‍ മാറ്റങ്ങളില്ലാ. ഇന്ത്യന്‍ നിരയില്‍ 1 മാറ്റമുണ്ട്. ഉമ്രാന് മാലിക്കിനു പകരം യുസി ചഹല്‍ ടീമിലെത്തി. പൃഥി ഷാക്ക് വീണ്ടും അവസരമില്ലാ.
India (Playing XI): Shubman Gill, Ishan Kishan(w), Rahul Tripathi, Suryakumar Yadav, Hardik Pandya(c), Deepak Hooda, Washington Sundar, Shivam Mavi, Kuldeep Yadav, Yuzvendra Chahal, Arshdeep Singh
New Zealand (Playing XI): Finn Allen, Devon Conway(w), Mark Chapman, Glenn Phillips, Daryl Mitchell, Michael Bracewell, Mitchell Santner(c), Ish Sodhi, Jacob Duffy, Lockie Ferguson, Blair Tickner
ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി20 മത്സരങ്ങള്‍ക്കിറങ്ങിയത്. എന്നാല്‍ റാഞ്ചിയില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ 21 റണ്‍സിനു പരാജയപ്പെട്ടു. ഇന്ന് ലഖ്നൗവില്‍ രണ്ടാം ടി20യ്ക്ക് ഇറങ്ങുമ്പോള്‍ പരമ്പരയില്‍ ഒപ്പമെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുനത്. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്ട്ട്സിലും ഹോട്ട് സ്റ്റാറിലും കാണാം.