ന്യൂസിലന്‍റിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടിയ ഗില്‍, രോഹിത് അര്‍ധസെഞ്ചുറി നേടിയ ഹര്‍ദ്ദിക്ക് എന്നിവരുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്.
ഇന്‍ഡോറില്‍ കിവീസ് ബൗളര്‍മാരെ തുടക്കം മുതല്‍ ആക്രമിച്ച് ഗില്ലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഗംഭീര തുടക്കം നല്‍കി. 26.1 ഓവര്‍ നീണ്ടുനിന്ന കൂട്ടുകെട്ടില്‍ 212 റണ്‍സാണ് ഇരുവരും സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത്. പരമ്പരയിലെ മികച്ച ഫോം തുടര്‍ന്ന ഇരുവരും സെഞ്ചുറി നേടി.
ഗില്‍ 72ഉം രോഹിത് 83 പന്തില്‍ സെഞ്ചുറിയിലെത്തി. സെഞ്ചുറിക്ക് പിന്നാലെ ഇരുവരും പുറത്തായി. 85 പന്തില്‍ 9 ഫോറും 6 സിക്‌സറും സഹിതം 101 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ ബ്രേസ്‌വെല്‍ ബൗള്‍ഡാക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ ഗില്ലിനെ ടിക്നര്‍ പുറത്താക്കി. 78 പന്തില്‍ 13 ഫോറും 5 സിക്‌സും ഉള്‍പ്പടെ 112 റണ്‍സെടുത്താണ് ഗില്ലിന്‍റെ മടക്കം.
പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്തിയ ന്യൂസിലന്‍റ് ബൗളര്‍മാര്‍, വിക്കറ്റുകള്‍ വീഴ്ത്താന്‍ ആരംഭിച്ചു. ഇഷാന്‍ കിഷന്‍റെ (17) റണ്ണൗട്ടോടെയായിരുന്നു തുടക്കം. പിന്നാലെ വിരാട് കോഹ്ലി (36) സൂര്യകുമാര്‍ യാദവ് (14) വാഷിങ്ങ്ടണ്‍ സുന്ദര്‍ (9) എന്നിവര്‍ അതിവേഗം പുറത്തായതോടെ 6 ന് 313 എന്ന നിലയിലായി.
അവസാന നിമിഷം ഹര്‍ദ്ദിക്കും (54) താക്കൂറും (25) ചേര്‍ന്നാണ് ഫിനിഷിങ്ങ് ജോലികള്‍ ചെയ്തത്. കുല്‍ദീപ് യാദവ് (3) അവസാന പന്തില്‍ പുറത്തായി. 2 റണ്ണുമായി ഉമ്രാന്‍ മാലിക്ക് പുറത്താകതെ നിന്നു.
ന്യൂസിലന്‍റിനായി ജേക്കബും ടിക്നര്‍ എന്നിവര്‍ 3 വിക്കറ്റ് വീഴ്ത്തി.