രണ്ടാം മത്സരത്തില്‍ ഇന്ത്യ നെതര്‍ലണ്ടിനെതിരെ ഏറ്റുമുട്ടുന്നു. കാലാവസ്ഥ പ്രവചനം ഇങ്ങനെ

india vs pakistan

ഐസിസി ടി20 ലോകകപ്പിന്‍റെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യ, നെതര്‍ലണ്ടിനെ നേരിടും. തുടര്‍ച്ചയായ രണ്ടാം വിജയം രോഹിത് ശര്‍മ്മ ലക്ഷ്യം വയ്ക്കുമ്പോള്‍ നെഞ്ചിടിപ്പോടെയാണ് ആരാധകര്‍ മഴയെ നോക്കുന്നത്. കുഞ്ഞന്‍ ടീമിനെ നേരിടുമ്പോള്‍ മഴ പോയിന്‍റ് കൊണ്ടുപോകുമോ എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്.

സിഡ്നിയില്‍ നടക്കുന്ന മത്സരത്തില്‍ മഴക്ക് സാധ്യത ഉണ്ടെങ്കിലും മത്സരം ഉപേക്ഷിക്കാനുള്ള സാധ്യത ഇല്ലാ എന്നാണ് റിപ്പോര്‍ട്ടുകള്‍. 40 ശതമാനം മഴയാണ് മത്സര സമയം കാലാവസ്ഥ ഏജന്‍സികള്‍ പ്രവചിച്ചിരിക്കുന്നത്.

രണ്ടാം മത്സരത്തിനുള്ള ഇന്ത്യന്‍ പ്ലേയിങ്ങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലാ. പാക്കിസ്ഥാനെതിരെ പരാജയമായ ടോപ്പ് ഓഡറിന് ഫോമില്‍ തിരിച്ചെത്തേണ്ടതുണ്ട്. മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ട്യക്ക് പേശിവലവ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ താരം മാച്ച് ഫിറ്റാണെന്നും ബാക്കി 14 പേരും മത്സരത്തിനായി തയ്യാറാണെന്നും ബൗളിംഗ് കോച്ച് അറിയിച്ചിരുന്നു.

ഇന്ത്യന്‍ സാധ്യത ഇലവന്‍

രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്

See also  ഹർദിക്കിന് ഒന്നും ബാധകമല്ലേ? ഇഷാനും ശ്രേയസിനും മാത്രം ശിക്ഷയോ? വിമർശനവുമായി ആരാധകർ.

മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30 നാണ്. തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും കാണാം

Scroll to Top