രാജകീയമായി കോഹ്ലി പടിയിറങ്ങി. വിജയം എളുപ്പമാക്കി ഓപ്പണര്‍മാര്‍

ഐസിസി ടി20 ലോകകപ്പില്‍ നമീബിയക്കെതിരെ വിജയിച്ച് ഇന്ത്യയുടെ സൂപ്പര്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയായി. അവസാന മത്സരത്തില്‍ 9 വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നമീബിയ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറില്‍ ഇന്ത്യ മറികടന്നു. ടി20 ക്യാപ്റ്റനായി വീരാട് കോഹ്ലിയുടെ അവസാന മത്സരമായിരുന്നു ഇത്.

രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ 86 റണ്‍സാണ് കൂട്ടി ചേര്‍ത്തത്. 37 പന്തില്‍ 56 റണ്‍സ് നേടിയ രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

രോഹിത് പുറത്തായെങ്കിലും അര്‍ദ്ധസെഞ്ചുറിയുമായി രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 35 പന്തിലാണ് രാഹുല്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. രാഹുല്‍ 54 റണ്‍സും സൂര്യകുമാര്‍ യാദവ് 25 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ, നമീബിയ 4.3 ഓവറിൽ വിക്കറ്റു പോകാതെ 33 റൺസെടുത്തതിനു ശേഷമാണ് ഇന്ത്യ മത്സരത്തിൽ പിടി മുറുക്കിയത്. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ 4 ഓവറിൽ 20 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ 4 ഓവറിൽ 16 റൺസ് വഴങ്ങിയും 3 വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുമ്ര 19 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു

Previous articleവീണ്ടും ഫിഫ്റ്റിയുമായി രോഹിത് ശർമ്മ : റെക്കോർഡ് മഴയുമായി ഇന്ത്യന്‍ ഓപ്പണർ
Next articleഎന്തുകൊണ്ട് തന്‍റെ ഇഷ്ട പൊസിഷന്‍ സൂര്യകുമാര്‍ യാദവിനു നല്‍കി ? കാരണം പറഞ്ഞ് വീരാട് കോഹ്ലി