വീണ്ടും ഫിഫ്റ്റിയുമായി രോഹിത് ശർമ്മ : റെക്കോർഡ് മഴയുമായി ഇന്ത്യന്‍ ഓപ്പണർ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാ തന്നെ ഈ ടി :20 ലോകകപ്പ് ഒരിക്കലും മറക്കാൻ കഴിയില്ല. ഇത്തവണ കിരീടം നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ച ഇന്ത്യൻ ടീം എല്ലാ അർഥത്തിലും എതിരാളികൾക്ക്‌ മുൻപിൽ തകരുന്ന കാഴ്ചയാണ് നമുക്ക് എല്ലാം കാണുവാൻ സാധിച്ചത്. പാക്, കിവീസ് ടീമുകളോട് നേരിട്ട തോൽവികൾ ഇന്ത്യൻ ടീമിന്റെ സെമി ഫൈനലിലേക്ക്‌ പോകുവാനുള്ള കുതിപ്പാണ് തടഞ്ഞത്.

നമീബയക്കെതിരെയുള്ള മത്സരത്തില്‍ ടോസ് ഭാഗ്യം ഇന്നത്തെ മത്സരത്തിൽ വിരാട് കോഹ്ലിക്ക് ഒപ്പം നിന്നതും ശ്രദ്ധേയമായി. ആദ്യം ബാറ്റ് ചെയ്ത നമീബിയ ടീമിന് 20 ഓവറിൽ വെറും 132 റൺസാണ് നേടുവാനായി കഴിഞ്ഞത് എങ്കിലും അവരുടെ പോരാട്ട വീര്യം കയ്യടികൾ നേടി.

മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് പതിവ് പോലെ ലോകേഷ് രാഹുലും രോഹിത് ശർമ്മയും ചേർന്ന് നൽകിയത് മറ്റൊരു മനോഹരമായ തുടക്കം. അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പിന്നിട്ട രോഹിത്തും രാഹുലും ചേർന്ന് നൽകിയത് മറ്റൊരു ടി :20 റെക്കോർഡ് പാർട്ണർഷിപ്പ്. നമീബിയ ബൗളർമാരെ എല്ലാം അനായാസം നേരിട്ട രോഹിത് ശർമ്മ 37 ബോളിൽ 7 ഫോറും 2 സിക്സ് അടക്കം 56 റൺസ് അടിച്ച ശേഷമാണ് പുറത്തായത്. അന്താരാഷ്ട്ര ടി :20യിൽ തന്റെ ഇരുപത്തിനാലാം ഫിഫ്റ്റിയാണ് രോഹിത് നേടിയത്.

അതേസമയം ഫിഫ്റ്റിക്ക് ഒപ്പം അപൂർവ്വ റെക്കോർഡുകൾ കൂടി രോഹിത് ശർമ്മ കരസ്തമാക്കി.അന്താരാഷ്ട്ര ടി :20യിൽ 3000 റൺസ് നായികകല്ല് പിന്നിട്ട താരം നേട്ടത്തിലേക്ക് എത്തുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനായി മാറി. കൂടാതെ ടി :20 ലോകകപ്പിൽ ഏറ്റവും അധികം റൺസ് അടിച്ച ഇന്ത്യൻ ബാറ്റ്‌സ്മാനായി കൂടി രോഹിത് ശർമ്മ മാറി . ഐസിസിയുടെ ലിമിറ്റെഡ് ഓവർ ടൂർണമെന്റിൽ രോഹിത് നേടുന്ന ഇരുപത്തിരണ്ടാം ഫിഫ്റ്റിയാണ് ഇത്.23 അർദ്ധ സെഞ്ച്വറികളുമായി സച്ചിൻ, കോഹ്ലി എന്നിവരാണ് ഈ ഒരു പട്ടികയിൽ മുൻപിൽ.