ഏഷ്യാ കപ്പിലെ പോരാട്ടത്തില്‍ ഇന്ത്യ ഹോങ്കോങ്ങിനെ നേരിടും. ആദ്യ മത്സരം പാക്കിസ്ഥാനോട് വിജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയാല്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. ചെറിയ ടീമാണെങ്കിലും കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഹോങ്കോങ്ങ് അട്ടിമറിയുടെ അടുത്ത് എത്തിയിരുന്നു.
286 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹോങ്കോങ്ങ് അന്ന് 26 റണ്‍സകലെ വീണു പോയി. ഹോങ്കോങ്ങിനെതിരെ ഇന്ത്യന്‍ പ്ലേയിങ്ങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന റിഷഭ് പന്ത്, അശ്വിന്‍, ദീപക്ക് ഹൂഡ, രവി ബിഷ്ണോയി എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കാം.
India (probable): Rohit Sharma (capt), KL Rahul, Virat Kohli, Rishabh Pant (wk), Deepak Hooda, Hardik Pandya, Dinesh Karthik, R Ashwin, Avesh Khan, Ravi Bishnoi, Arshdeep Singh
പാക്കിസ്ഥാന്‍ – ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടുന്നതാണ് ഹോങ്കോങ്ങ് ടീം. ക്വാളിഫയറില്‍ കുവൈറ്റ്, സിംഗപൂര്‍, യു.ഏ.ഈ ടീമുകളെ തോല്‍പ്പിച്ചാണ് ടൂര്‍ണമെന്‍റില്‍ എത്തുന്നത്.
“ഞങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം ജയവും തോൽവിയും കളിയുടെ ഭാഗമാണ്. ഇന്ത്യയ്ക്കും പാകിസ്ഥാനുമെതിരെ കളിക്കുന്നത് എല്ലാവർക്കും ഒരു വലിയ അവസരമാണ്. അവരിൽ നിന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്. ഈ രണ്ട് ഗെയിമുകളും ഞങ്ങൾ മുതലാക്കേണ്ടതുണ്ട്, കൂടാതെ വലിയ ടീമുകൾക്കെതിരെ കളിക്കാൻ ഞങ്ങൾ മികച്ചവരാണെന്ന് കാണിക്കുകയും വേണം.” മത്സരത്തിനു മുന്നോടിയായി ഹോങ്കോംഗ് നായകൻ നിസാക്കത്ത് ഖാൻ പറഞ്ഞു.
മത്സരം ബുധനാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി 7:30 മണിക്കാണ്. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട്സ്റ്റാറിലും കാണാം