ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ദയനീയ നിലയില്‍. ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പര നേട്ടം 3-1ന് നേടാനുള്ള ഇന്ത്യൻ സംഘം സ്വപ്നം തകർന്നപ്പോൾ അവസാന ക്രിക്കറ്റ്‌ ടെസ്റ്റിൽ ഏഴ് വിക്കറ്റിന്റെ മിന്നും ജയവുമായി ഇംഗ്ലണ്ട് ടീം. ഒന്നാം ഇന്നിങ്സിൽ വമ്പൻ ലീഡ് വഴങ്ങിയിട്ടും തോൽവി വഴങ്ങിയത് ഇന്ത്യൻ ടീമിൽ ഷോക്കായി മാറിയപ്പോൾ ഇംഗ്ലണ്ട് സ്വന്തമാക്കിയത് അവരുടെ ടെസ്റ്റ്‌ ചരിത്രത്തിലെ തന്നെ റെക്കോർഡ് ജയം. നാലാം ഇന്നിംഗ്സിലെ റെക്കോഡ് റണ്‍ ചേസ് നടത്തിയാണ് ഇംഗ്ലണ്ടിന്‍റെ വിജയം. ഇന്ത്യൻ തോൽവിയോടെ ടെസ്റ്റ്‌ പരമ്പര 2-2ന് അവസാനിച്ചു.

അതേസമയം ഈ തോൽവി ടീം ഇന്ത്യക്ക് മറ്റൊരു കനത്ത തിരിച്ചടി കൂടി സമ്മാനിക്കുകയാണ്. ടെസ്റ്റ്‌ പരമ്പര 2-2ന് കലാശിച്ചെങ്കിലും ഈ തോൽവി ടീം ഇന്ത്യക്ക്‌ ടെസ്റ്റ്‌ ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളിൽ സമ്മാനിക്കുന്നത് നിരാശ മാത്രം.തോൽവിയോടെ ഇന്ത്യന്‍ ടീം നിലവില്‍ മൂന്നാമതാണ്. പരമ്പരക്ക്‌ മുൻപ് ടീം ഇന്ത്യ 58.33 ശതമാനം പോയിന്റ്സുണ്ടായിരുന്നു. നിലവില്‍ 53.47 ശതമാനമാണ് ഇന്ത്യക്കുള്ളത്.

20220705 173846

ഇംഗ്ലണ്ട് ടീം 33.33 ശതമാനം നേടി ഏഴാം സ്ഥാനത്തിൽ തുടരുകയാണ്. 2023ലെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം പ്രതീക്ഷിക്കുന്ന ഇന്ത്യക്ക് ഈ തോൽവി കനത്ത തിരിച്ചടിയാണ്.

342148

ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ സാധ്യതയുള്ളു. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും ഓസ്ട്രേലിയക്കെതിരെ 4 ടെസ്റ്റുമാണ് ഇനി അവശേഷിക്കുന്നത്.